മനോജ് കെ ജയന്റെ അടുത്തുനിന്ന് കുഞ്ഞാറ്റ അമ്മ ഉര്‍വ്വശിയുടെ അടുത്തെത്തി.. എന്തൊരു സുന്ദരിക്കുട്ടി…
കുടുംബചിത്രം കണ്ട ആരാധകരും ഹാപ്പിയാണ്, ഉര്‍വ്വശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉര്‍വ്വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ്, മകന് ഇഷാന് എന്നിവരെയും ചിത്രങ്ങളില്‍ കാണാം. ഉര്‍വ്വശി തന്നെയാണ് ഈ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
കുഞ്ഞാറ്റയെയും ഉര്‍വ്വശിയെയും ഒരുമിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകരും. വീണാ നായര്‍, ബീനാ ആന്റണി, ആര്‍ജെ മിഥുന് തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങള്‍ക്കു കമന്റുമായി എത്തി. കുഞ്ഞാറ്റ എന്നാണ് വിളിപ്പേരെങ്കിലും തേജലക്ഷ്മിയെന്നാണ് യഥാര്‍ത്ഥ പേര്.. വിദേശത്താണ് കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മി പഠിക്കുന്നത്. അവധിക്കാലമായതിനാല്‍ ഉര്വവ്വശിയുടെ ചെന്നൈയിലെ വീട്ടിലാണിപ്പോള്‍ കുഞ്ഞാറ്റ. മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മി. 2008 ല്‍ ഉര്‍വ്വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞു. 2013 ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദിനെ ഉര്‍വ്വശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാന്. ചില ഫോട്ടോകളില്‍ കുഞ്ഞാറ്റ കീര്‍ത്തി സുരേഷിനെപോലെ പോലെയുണ്ടെന്ന കമന്റുകളും ഫോട്ടോക്ക് താഴെനിറയുന്നുണ്ട് .FC