മകള്‍ മീര മരിച്ചതിന്റെ ഞെട്ടലില്‍ മോചിതയാകാതെ വിജയിന്റെ ഭാര്യ.. ആര്‍ക്കും ഒപ്പാന്‍ കഴിയാത്ത കണ്ണീര്…
ഇപ്പോഴും വിശ്വസിക്കാന്‍ കഴുയുന്നില്ല എന്തിന് മീര തൂങ്ങിമരിച്ചു എന്ന്.. എല്ലാവരും പറയുന്നു ആ വീട് സ്വര്‍ഗ്ഗമായിരുന്നെന്ന് നല്ല അച്ഛനും അമ്മയും സഹേദരിയും.. പിന്നെ മീര കണ്ട നരകം ഏതായിരുന്നു.. പതിനാറു വയസ്സില്‍ അന്തരിച്ച മകളെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് തമിഴ് ചലച്ചിത്രതാരം വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ ആന്റണി. ”നീ 16 വയസ്സു വരെ മാത്രമേ ജീവിക്കുകയുള്ളു എന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ. അത് എനിക്ക് അറിയുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ പൊതിഞ്ഞു പിടിച്ചു വളര്‍ത്തിയേനെ. നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളിലും ചിന്തകളിലും മുങ്ങിയും പൊങ്ങിയും ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയാണ്.
നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വരൂ മോളെ. ലാറയും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു തങ്കം”. മകള്‍ മീരയുടെ ചിത്രം പങ്കിട്ടുകൊണ്ട് ഫാത്തിമ എക്സില്‍ കുറിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 19 നാണ് ചെന്നൈയില്‍ ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട് സ്കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന മീരയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മകളുടെ വേര്‍പാടിന്റെ നടുക്കത്തില്‍നിന്നു മോചിതനാകാന്‍ വിജയ് ആന്റണിക്കും കുടുംബത്തിനും കഴിഞ്ഞിട്ടില്ല.. FC