നടി വീണയുടെ ഫോട്ടോ താരസുന്ദരിയും വെള്ളത്തില്‍… കൂടുതല്‍ സുന്ദരിയായിരിക്കുന്നു ….
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തില്‍ ആസിഫലിയുടെ നായികയായെത്തിയ നടിയാണ് വീണ നന്ദകുമാര്‍. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഏറെ ആരാധകരും വീണയ്ക്കുണ്ട്. അടുത്തിടെ അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിലും വീണ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ഷൈന്‍ ടോം ചാക്കോയുടെ ഭാര്യയുടെ റോളില്‍. കോഴിപ്പോര്, ലവ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് വീണയുടെ മറ്റു ചിത്രങ്ങള്‍.
വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. വഫാരയാണ് അതിമനോഹരമായ ഈ ചിത്രം പകര്‍ത്തിയത്. ആഴമില്ലാത്ത നദിയില്‍ കിടക്കുന്ന രീതിയിലാണ് ഫോട്ടോ വെള്ളത്തിലങ്ങിനെ അലസഭാവത്തോടെ കിടക്കുന്ന വീണയുടെ ഫോട്ടോ ശരവേഗത്തിലാണ് ആരാധകരിലേക്ക് എത്തിയത്, 2017ല്‍ കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. പിന്നീട് തോഡ്ര എന്ന തമിഴ് ചിത്രത്തിലും വീണ അഭിനയിച്ചു. 2019ല്‍ ഇറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് വീണയ്ക്ക് ബ്രേക്ക് ആയത്. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥന്’ എന്ന ചിത്രത്തിലും വീണയുണ്ട്. FC