നടി മീനയുടെ ഭര്‍ത്താവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചതും റീത്തുവെച്ചതും മലയാള സിനിമയില്‍ നിന്ന് ഇവരാണ് ……

ഉറ്റവരുടെ വേര്‍പാട് ഉള്‍ക്കൊള്ളുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ് അതിനുള്ള ശക്തി ദൈവം മീനക്കും മകള്‍ക്കും കുടുംബത്തിനും കൊടുക്കട്ടെ വിദ്യാസാഗറിന് യാത്രാമൊഴി നല്കാന് മലയാള സിനിമയില്‍ നിന്ന് പോയത് ഇവരാണ്..
തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന് (48) സിനിമാലോകത്തിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച രാത്രിയാണ് വിദ്യാസാഗര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. വിദ്യാസാഗറിന്റെ മൃതദേഹം സെയ്ദാപേട്ടയിലെ മീനയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചു. ബുധനാഴ്ച രാവിലെ മുതല്‍ സിനിമാരംഗത്തുള്ള ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
നടന് രജനീകാന്ത് വീട്ടിലെത്തി മീനയെ സമാശ്വസിപ്പിച്ചു. ‘അമ്മ’യ്ക്കുവേണ്ടി നടന് കൈലാഷ് റീത്ത് സമര്‍പ്പിച്ചു. പ്രഭുദേവ, റഹ്മാന്, ഖുശ്ബു, ശരത്കുമാര്, ലക്ഷ്മി മഞ്ജു തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. മീനയുടെ ഭര്‍ത്താവിന്റെ
വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും കുടുംബത്തിന് ദുഃഖം താങ്ങാനാവട്ടെയെന്നും ശരത് കുമാര്‍ ട്വിറ്റ് ചെയ്തു. സങ്കടം പ്രകടിപ്പിക്കാന്‍ പോലും വാക്കുകള്‍ നഷ്ടപ്പെടുകയാണെന്ന് നടി ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ച തിരിഞ്ഞ് ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മീനയ്ക്കും ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായ ശേഷവും വിദ്യാസാഗറിന് ശ്വാസകോശ രോഗങ്ങള്‍ തുടര്‍ന്നു. ആറുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശം മാറ്റിവെക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിദ്യാസാഗറിന്റെ മരണം. മീന-വിദ്യാസാഗര്‍ ദമ്പതിമാര്‍ക്ക് നൈനിക എന്ന മകളുണ്ട്. FC