നടന് സത്യനാരായണ മരിച്ചു.. അഭിനയിച്ചത് 800 നടുത്ത് സിനിമകളില്‍.. വലിയനടന്, വലിയ നഷ്ടം…..
തെലുങ്ക് സിനിമക്ക് കാണാത്തനഷ്ടത്തിന്റെ ദിനം മുതിര്‍ന്ന നടന് കൈകല സത്യനാരായണ വിടവാങ്ങി 87 വയസ്സായിരുന്നു, 60 വര്‍ഷം സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം അഭിനയിച്ചത് 800 നടുത്ത് സിനിമകളില്‍, കൃത്യമായി പറഞ്ഞാല്‍ 777 സിനിമകള്‍, ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കരിയറില്‍ നാടക കലാ മേഖലയ്ക്കും തെലുങ്ക് ചലച്ചിത്ര വ്യവസായത്തിനും താരം നല്കിയ വിലപ്പെട്ട സംഭാവനകള്‍ തെലുങ്ക് സിനിമാലോകവും ബന്ധുക്കളും അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ പേരില്‍ ഒരു തെരുവുതന്നെ ഗുഡിവാഡയില്‍ ഉണ്ട് കൂടാതെ ഒട്ടനവധി ആരാധകരും, അനുയായികളുണ്ടായിരുന്നു. ‘ നടന്റെ അനന്തരവന്മാരില്‍ ഒരാളായ കൈകാല ശിവ പറഞ്ഞത് താരം തന്റെ സ്വകാര്യ സ്വത്ത് ഉപയോഗിച്ച് സര്‍ക്കാര്‍ ഫണ്ടുമായി ചേര്‍ത്ത് ഒരു കലാ മന്ദിരം ഗുഡിവാഡയില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന്, 777 ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു. 1935-ല്‍ കൃഷ്ണ ജില്ലയിലെ ഗുഡ്വല്ലേരു മണ്ഡലത്തിലെ കവുതാരം ഗ്രാമത്തിലാണ് സത്യനാരായണ ജനിച്ചത്.
പിന്നീട്, അക്കാലത്തെ തടി കച്ചവടം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ കുടുംബം ഗുഡിവാഡയിലേക്ക് മാറി. വളര്‍ന്നതും പഠിച്ചതും ഗുഡിവാഡയിലാണ്. തെലുങ്ക് ചലച്ചിത്രമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സത്യനാരായണ പ്രഭാകര്‍ നാട്യ മണ്ഡലിയില്‍ ഒരു ദശാബ്ദത്തിലേറെ സ്റ്റേജ് ആര്‍ട്ടിസ്റ്റായിരുന്നു, സ്വഭാവനടന്‍ ഹാസ്യനടന് എന്നിവയില്‍ തിളങ്ങിയതാരം നായകന് നടന്മാരുടെയെല്ലാം വില്ലനായും വിലസി, എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം, ഭാര്യ നാഗേശ്വരമ്മ.. നാല്മക്കളുണ്ട് ആദരാഞ്ജലികളോടെ. FC