നടി ശോഭനയെ കാണുന്നില്ല എന്നല്ലേ പരാതി, താരസുന്ദരി ഇവിടെയല്ല.. ഈജിപ്തിലാണ് ….
ശോഭനയാണ് 80കളില്‍ മലയാളികളെ പ്രണയിക്കാന്‍ പഠിപ്പിച്ചത് ആ സ്നേഹം ഇന്നും അവരോടുകാണിക്കുന്നു എന്നതാണ് താരത്തിന്റെ വിജയം അഭിനയിച്ചഭിനയിച്ച് വിവാഹം കഴിക്കാന്‍ മറന്ന ശോഭന നൃത്തത്തെയും യാത്രകളെയും സ്നേഹിച്ചാണ് നടക്കുന്നത് അതിനിടയില്‍ ഈജിപ്തില്‍ എത്തിയിരിക്കുന്നു. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തധ്യാപനവും പ്രോഗ്രാമുകളുമായും ശോഭന കലാരംഗത്ത് തിളങ്ങി നില്‍ക്കുകയാണ്.
സാമൂഹ്യ മാധ്യമത്തിലൂടെയും ശോഭന തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ശോഭനയുടെ ഒരു പുതിയ ഫോട്ടോയാണ് ഓണ്‍ലൈനിലെ ചര്‍ച്ച. ഈജിപ്ത് യാത്രയില്‍ എടുത്ത ഒരു ഫോട്ടോയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. പഴയ ശോഭനയെ പോലെ തന്നെ എന്നാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റുകള്‍ എഴുതിയിരിക്കുന്നത്. എന്തായാലും നടി ശോഭന പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ഹിറ്റാക്കിയിരിക്കുകയാണ്.
ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്തവിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ ശോഭന. 1984 ല്‍ ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി വെള്ളിത്തിരയുടെ ഭാഗമായത്, 2020ല്‍ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. FC