കാറിടിച്ച് യുവനടന് ശരണ്‍ രാജ് മരണപെട്ടു, മറ്റൊരുനടന്‍ പളനി ഓടിച്ച കാറാണ് ഇടിച്ചത് ….
വല്ലാത്ത ദുരന്തമാണ് നടന്നത് ആരും പ്രതീക്ഷിച്ചില്ല ഇത്തരത്തിലൊരു അപകടവും മരണവും, തമിഴ് നടനും യുവ സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു 29 വയസ്സായിരുന്നു. ചെന്നൈയിലെ കെ.കെ. നഗറില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിലാണ് ശരണ്‍ രാജിന്റെ മരണപ്പെട്ടത്. സംവിധായകന് വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു ശരണ്‍. തമിഴ് നടനായ പളനിയപ്പന്റെ കാറും ശരണ്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശരണ്‍ താമസസ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ നടന് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അപകടസമയത്ത് പളനിയപ്പന്‍ മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെട്രിമാരന്റെ വട ചെന്നൈയില്‍ ശരണ്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. വട ചെന്നൈ, അസുരന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളില്‍ സഹനടനായ പളനിയപ്പന്‍ ഒടുവില്‍ അഭിനയിച്ചത് രജനി മുരുകന്, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണെന്നും പോലീസ് അറിയിച്ചു. ആദരാഞ്ജലികളോടെ FC