അച്ഛനോടൊത്തുള്ള അവസാന പിറന്നാള്‍ ആഘോഷം അമ്മയെ വലിച്ചടുപ്പിച്ചു അഭിരാമി.. ആ ഓര്‍മ്മകള്‍ കണ്ണീരാകുന്നു…..
ജനനവും മരണവും പ്രകൃതിയുടെ നിയമമാണ്, ഉള്ളവനും ഇല്ലാത്തവനും നേരിടേണ്ടത് തന്നെ ഇവിടെയിതാ പഴയ ഓര്‍മ്മകളുമായി അഭിരാമി സുരേഷ്, ‘അച്ഛന് ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാള്‍. പതിവില്ലാതെ അച്ഛന് എന്നോട് കുറച്ചു നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളൊക്കെ പാചകം ചെയ്യാന്‍ പറഞ്ഞു.. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛന്.. ഇന്നും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല’ … എന്ന കുറിപ്പോടെയാണ് വീഡിയോ.
ഇതിന് മുന്‍പ്, അച്ഛന്റെ അമ്മയോടൊപ്പമുള്ള വീഡിയോയും അമൃത പങ്കുവച്ചിരുന്നു. അച്ഛന് ഞങ്ങളെ വിട്ടു പോകും ഒരു വര്‍ഷം മുമ്പേ ഞങ്ങളുടെ സകല കലാ വല്ലഭയായ അച്ചാമ്മ ഞങ്ങളെ വിട്ടു പോയിരുന്നു. കുറച്ചു നാളുകള്‍ക്ക് ശേഷം ആണ് ഒരു വീഡിയോ ഇടുന്നതു .. ഇതൊരു പഴയ വീഡിയോ ആണ് കേട്ടോ കൂട്ടുകാരെ.. ഞങ്ങളുടെ അച്ചാമ്മ ..ഇന്നീ ദിവസം ഈ ഒരു വീഡിയോ പണ്ടെടുത്തതാണെങ്കിലും നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു .. എന്ന അടിക്കുറിപ്പോടെയാണ് ആ വീഡിയോ പങ്കുവച്ചിരുന്നത്. FC