ഒരു ക്ഷീണവും വയ്യായ്മയും ഇല്ല, നയന്‍താരക്ക് ഭക്ഷണം വിഘ്നേഷ് വാരിക്കൊടുത്തത് ഇതുകൊണ്ടാണ്…
സ്നേഹിക്കുകയാണ് അതും നല്ല നാടന്‍ വിഭവങ്ങള്‍ വാങ്ങിക്കൊടുത്തു മാത്രമല്ല അത് ടേസ്റ്റിയാക്കി കുഴച്ചുരുട്ടി ആ മനോഹരമായ ചുണ്ടുകള്‍ക്കിടയിലൂടെ വായിലേക്ക് പതുക്കെ വെച്ചുകൊടുത്ത് ഊട്ടുകയാണ്, ആ സ്നേഹത്തിനു മുന്നില്‍ മതി മറന്ന താര സുന്ദരി നയന്‍സ് സ്നേഹാര്‍ദ്രമായി ചോദിക്കുന്നുണ്ട് ചേട്ടാ ഞാനും വായിലേക്ക് വച്ചുതരട്ടെയെന്ന്…
കഴിഞ്ഞ ദിവസമാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന നയന്‍സിന്റെയും ഭാവി ഭര്‍ത്താവ് വിഘ്നേഷ് ശിവന്റെയും വീഡിയോ പുറത്തു വന്നത്, തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും ഒരുമിച്ചുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുക. വിഘ്നേഷ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പലപ്പോഴും ഇതെല്ലാം പങ്കുവയ്ക്കുക. ഇപ്പോഴിതാ നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണം വാരി നല്കട്ടെ എന്ന് ചോദിക്കുമ്പോള്‍ നയന്‍താര ചിരിക്കുന്നുണ്ട്. മഹാബലിപുരത്തെ സീഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള കാഴ്ചയാണിത്. നിരവധി വിഭവങ്ങളാണ് ഇവര്‍ക്ക് മുന്നില്‍ ഉള്ളത്.
ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവള്‍ക്ക് നല്‍കുന്നതാണ് സന്തോഷമെന്നാണ് വീഡിയോ പങ്കുവെച്ച് വിഘ്നേഷ് കുറിച്ചത്.
രുചികരമായ ഭക്ഷണം ലഭിക്കുന്ന ഇത്തരം കുഞ്ഞ് സ്ഥലങ്ങളാണ് ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ടതെന്നും വിഗ്നേഷ് പറയുന്നു. എന്നും ഈ സ്നേഹം നിലനില്ക്കട്ടെ. FC