അങ്ങോട്ടൊരു മുത്തം തിരിച്ചിങ്ങോട്ടും മുത്തം, നടന് വിജയ് വാരിയെടുത്ത മാലാഖ ഇയല്‍ ഇതാ…
ഇയലിനെ ഓര്‍മ്മയില്ലേ ലിയോയിലെ വിജയിന്റെ മകളായ മാലാഖയെ, നന്ദി പറയവെ വിതുമ്പി കരഞ്ഞ ഇയലിനെ വാരിയെടുത്ത് ചുംബിക്കുന്ന നടന് വിജയ്യുടെ വീഡിയോ വൈറലാകുന്നു. ‘ലിയോ’ സിനിമയുടെ വിജയാഘോഷത്തിനിടെയായിരുന്നു ആരാധകരുടെ മനം കവര്‍ന്ന നിമിഷം. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇയല്‍ വികാരാധീനിതയായി വിതുമ്പി കരയുകയായിരുന്നു. ഇതുകണ്ട അവതാരിക ഇയലിനോട് വിജയ്യുടെ അടുത്തേക്ക് പോകുന്നോ എന്ന് ചോദിക്കുന്നു. ഇതിനിടെ വിജയ് തന്നെ സ്റ്റേജിലേക്ക് ഓടിയെത്തുകയായിരുന്നു. വിജയ്യും ഇയലും പരസ്പരം ഓടിയടുക്കുന്ന ദൃശ്യങ്ങള്‍ കണ്ട പ്രേക്ഷകരുടെയും മനം നിറഞ്ഞു.
ഇയലിനെ വാരിയെടുക്കുന്ന വിജയ് കുട്ടിത്താരത്തിന്റെ കവിളില്‍ മുത്തം നല്‍കുന്നതും കാണാം. വിജയ്യുടെ കൈകളില്‍ ഇരുന്ന് സംസാരിക്കുന്ന ഇയല്‍ നിങ്ങള്‍ ഷൂട്ടിങിനിടിയില് എന്നെ നല്ല രീതിയില്‍ നോക്കി, നിങ്ങളുടെ കൂടെ ഇനിയും സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നന്ദി എന്നും താരത്തോട് പറയുന്നു. അതിനുള്ള ഉറപ്പ് നല്കിയ വിജയ് ഐ മിസ് യു ടൂ എന്ന് ഇയലിനോട് പറയുന്നു. പിന്നാലെ ഇരുവരും പരസ്പരം കവിളില്‍ മുത്തം നല്‍കുകയും ചെയ്യുന്നു. ഇതോടെ കണ്ടുനിന്ന പ്രേക്ഷകരും എഴുന്നേറ്റ് കയ്യടിക്കുകയായിരുന്നു. FC