നടന് കലാഭവന്‍ ഹനീഫ് വിടവാങ്ങി.. മരണത്തിന്റെ ഞെട്ടലില്‍ ദിലീപ് നാദിര്‍ഷ തുടങ്ങിയവര്‍..
പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 63 വയസ്സായിരുന്നു.. ദിലീപ് നദിര്‍ഷ കൂട്ടുകെട്ടിന്റെ വലം കൈ ആയിരുന്നു ഹനീഫും അവനിനിയില്ലെന്നു വിശ്വസിക്കാന്‍ കഴിയാതെ ഇരുവരും,നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം, സ്കൂള്‍ പഠനകാലത്ത് മിമിക്രി പ്രവര്‍ത്തനം ആരംഭിച്ച ഹനീഫ് പിന്നീട് സെയില്‍സ് പേഴ്സണും മിമിക്രി ആര്‍ട്ടിസ്റ്റുമായി കരിയര്‍ ആരംഭിച്ചു. ഇരുപത്തിയഞ്ച് വര്‍ഷത്തോളം അദ്ദേഹം ടിവി സീരിയലുകളിലും സിനിമകളിലും പ്രധാന വേഷങ്ങള്‍ ചെയ്തു പല സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച ഹനീഫിന്, കൊച്ചിന് കലാഭവനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
നടന്മാരായ നെടുമുടി വേണു, രാഘവന് എന്നിവരെ അനുകരിക്കുന്നതില്‍ ഹനീഫ് വിദഗ്ധനായിരുന്നു, ചെപ്പുകിലുക്ക്ണ ചങ്ങാതി എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു.
1989 ഒക്ടോബര്‍ 12 ന് ഹനീഫ് വാഹിദയെ വിവാഹം കഴിച്ചു, രണ്ടുമക്കളാണ് ഷാറൂഖ് ഹനീഫ്, സിത്താര ഹനീഫ്, എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനില്‍ കൊണ്ടെത്തിച്ചു. ഒട്ടനവധി ഹിറ്റുചിത്രങ്ങളുടെ ഭാഗമായി മലയാളികളുടെ ഇഷ്ടം നേടിയ ഹനീഫിന് ആദരാഞ്ജലികളോടെ FC