വരണ്ടെന്ന് പറഞ്ഞു അനുസരിക്കാതെ മേയര്‍ വന്നു.. എന്നെ പുതപ്പിച്ച തുണി ചുരുട്ടിയെറിഞ്ഞു നടന് വിനായകന്..
അന്നത്തെ വിവാദത്തിന് ഇന്ന് വ്യക്തമായി മറുപടി പറയാന്‍ വിനായകന് പറ്റി, കൊച്ചി മേയറെ സ്വീകരിക്കാതിരുന്ന വിവാദത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മനസുതുറന്ന് നടന് വിനായകന്. മേയര്‍ ഫോണില്‍ വിളിച്ചപ്പോള്‍ത്തന്നെ മേയറോട് ഫ്ളാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. അത് അവഗണിച്ചാണ് മേയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്ളാറ്റിലെത്തിയത്. ആ സമയത്ത് വാതില്‍ തുറക്കാതിരുന്നതിനും പരിപാടിയുമായി സഹകരിക്കാതിരുന്നതിനും വ്യക്തമായ കാരണമുണ്ടെന്ന് വിനായകന് മനോരമക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
”എട്ടുമാസത്തിനുശേഷമാണ് ജോലിസ്ഥലത്തു നിന്ന് ഭാര്യ വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോള്‍ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല.
അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? ആ നൂറ് രൂപയുടെ തുണി പിറ്റേ ദിവസം ഞാന്‍ വലിച്ചെറിഞ്ഞു കളഞ്ഞു. എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. തൃശൂര്‍ പൂരം നടന്നുകൊണ്ടേയിരിക്കും. ആന മരിച്ചുകൊണ്ടേയിരിക്കും. ഞാന്‍ നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല. അതിന് എന്നെ വിളിക്കേണ്ട. ഷോര്‍ട്സ് ഇട്ട് കലൂരില്‍ ഇരിക്കുന്ന ആളുടെ വീട്ടിനകത്ത് ഉണ്ടായ മണം എന്ന തരത്തിലായിരുന്നു പിറ്റേന്ന് വന്ന വാര്‍ത്ത”.വിനായകന് പറഞ്ഞു. FC