താന്‍ വിവാഹിതനല്ല ഒരു മകളുണ്ട്.. വേദിയില്‍ അവളെ പരിചയപ്പെടുത്തി നടന് വിശാല്‍…
നല്ല മനസ്സുകളാണ് ഒരു നാടിന്റെ വിജയം, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിശാല്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടുമുട്ടിയ ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ്.
മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ച് ചടങ്ങിലാണ് തനിക്ക് ഒരു മകളുണ്ടെന്ന്പറഞ്ഞ് വിശാല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. താന്‍ വിവാഹിതനല്ലെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ, ഒരു മകളുണ്ട് എന്ന മുഖവുരയോടെയാണ് വിശാല്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചത്.
ആന്റണ്‍ മേരി എന്നാണ് മകളുടെ പേരെന്നും ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ വിദ്യാര്‍ഥിയാണെന്നും വിശാല്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പഠിക്കാന്‍ താല്പര്യമുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആന്റണ്‍ മേരിയെ ഒരു സുഹൃത്തു വഴിയാണ് വിശാല്‍ കണ്ടുമുട്ടിയത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി. സ്റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് പെണ്‍കുട്ടിയുടെ സ്വപ്നമായിരുന്നു. ആന്റണ്‍ മേരിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ സുഹൃത്തില്‍ നിന്നറിഞ്ഞ വിശാല്‍ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു. FC