ബ്ലൗസ് ഇങ്ങനെയല്ല ഇടേണ്ടിയിരുന്നത്.. പറഞ്ഞ ആരാധകന് കാണിച്ചു കൊടുത്ത് നടി ആര്യ…
ഓണം ദിനത്തില്‍ കയ്യില്ലാ ബ്ലൗസാണ് ആര്യ ധരിച്ചത് അതിനാണ് ചിലരുടെ കമന്റുകള്‍ നല്ല മറുപടിയുമുണ്ട് ആര്യയുടെ, ചുവപ്പു നിറത്തിലുള്ള കസവു സാരിയില്‍ സുന്ദരിയായാണ് ആര്യ എത്തിയത്. ബാക്ക് ലെസ് ബ്ലൗസായിരുന്നു പെയര്‍ ചെയ്തത്. നിരവധി പേര് ആര്യയുടെ ഫാഷന്‍ സ്റ്റൈലിന് കയ്യടിച്ചെങ്കിലും വിമര്‍ശനവും സമൂഹ മാധ്യമത്തിലുയര്ന്നു. സ്ലീവ് ലെസും ബാക്ക് ലെസുമായ ബ്ലൗസ് ചൂണ്ടിക്കാട്ടി പലരും അശ്ലീല കമന്റുമകളും ചിത്രത്തിന് താഴെ നല്‍കിയിരുന്നു. ‘ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കില്‍ നന്നായിരുന്നു’, എന്നായിരുന്നു ഒരാളുടെ കമന്റ്.
എന്നാല്‍ താരം കമന്റിന് നല്കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്. ‘ഒട്ടും മടിക്കേണ്ട, താന്‍ ധൈര്യമായി ഇട്ടു നടന്നോളു, ആരും നിങ്ങളെ ജഡ്ജ് ചെയ്യില്ല, അതു നിങ്ങളുടെ ചോയിസാണ്’. എന്നാണ് ആര്യ,’എന്റെ പൊന്നു ചേച്ചി ഈ നെഗറ്റീവ് പറയുന്നവരെ നമ്മള് ഒരിക്കലും തളര്‍ത്തരുത്. അവര്‍ നമ്മടെ പോസിറ്റീവ് കണ്ടേ മരിക്കാവൂവെന്ന്’ പറഞ്ഞ് മറ്റൊരാളുമെത്തി. ‘പിന്നല്ല. അതാണ് ഞാനും ചെയ്തുള്ളൂ ബ്രോ’ എന്ന് ഇയാള്‍ക്ക് ആര്യ മറുപടി നല്‍കുകയും ചെയ്തു. ഇതിനിടെ മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് സിനിമകളോടാണ് ഉപമിച്ചത്. ഇതാദ്യമായിട്ടല്ല ആര്യ തന്റെ ചിത്രങ്ങള്‍ക്കു താഴെയുള്ള കമന്റുകള്‍ക്ക് മറുപടി നല്‍കുന്നത്. നേരത്തെ ‘വാട്ട് ജുംക്ക’ എന്ന പാട്ടിന് ഡാന്‍സ് കളിക്കുന്ന റീലിനും അശ്ലീല കമന്റുകളുണ്ടായിരുന്നു. എന്നാല്‍, അശ്ലീല കമന്റുകളെയൊന്നും ആര്യ കാര്യമാക്കാറില്ല. പലപ്പോഴും ചുട്ട മറുപടി നല്‍കാറുമുണ്ട്. FC