കോമഡി നടന് തങ്കച്ചന് അപകടത്തില്‍ പെട്ടത് നായ കുറുകെചാടി.. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ..

പല തരത്തിലാണ് തങ്കച്ചന്റെ അപകട വാര്‍ത്ത പ്രചരിച്ചത് അതിനെതിരെ അവസാനം താരത്തിനുതന്നെ നേരിട്ടെത്തി പറയേണ്ടി വന്നു പറ്റിയത് ചെറിയ പരിക്കാണെന്ന്.. നടന്ന അപകടത്തിന്റെ സത്യം ഇതാണ് നടന് തങ്കച്ചന് വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു സ്റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ തൊളിക്കോട് പതിനെട്ടാം കല്ലിനു സമീപത്തുവെച്ചായിരുന്നു അപകടം.
തങ്കച്ചന് തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. പെട്ടന്ന് അപ്രതീക്ഷിതമായി ഒരു നായ കുറുകെ ചാടി, അതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ താരം വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയന്ത്രമായ ജെസിബി യിലേക്ക് ഇടിച്ചു കയറുകയായിരുന്നു തുടര്‍ന്ന് തങ്കച്ചന് വിതുരക്ക് നെഞ്ചിലും കഴുത്തിലും പരുക്കേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നു ആശുപത്രിവൃത്തങ്ങളും, തങ്കച്ചന് പറഞ്ഞു. FC