മൂന്ന് നടിമാര്‍ ഒന്നിച്ചു ഗര്‍ഭിണികള്‍ പാര്‍വ്വതി, നിത്യാമേനോന്, സയനോര – രസം രണ്ടുപേര്‍ വിവാഹിതകളല്ല…..
കഥയ്ക്കനുസരിച്ചാണ് പ്രഗ്നന്‍സിയും പ്രസവവുമെല്ലാം കുറച്ചുമുന്നേ പ്രഗ്നന്‍സി ടെസ്റ്റ് കാര്‍ഡ് പോസ്റ്റുചെയ്തുകൊണ്ടു പാര്‍വ്വതി എത്തിയിരുന്നു പിന്നാലെ ഇതാ രഹസ്യങ്ങളുടെ ചുരുളഴിയുന്നു.. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് അഞ്ജലി മേനോന് ചിത്രം ‘ വണ്ടര്‍ വുമണി’ ന്റെ ട്രെയിലര്‍ പുറത്ത്. പാര്‍വ്വതി തിരുവോത്തും, നിത്യ മേനോനും, സയനോരയും, പദ്മപ്രിയയുമാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാര്‍വതിയും, നിത്യയും, സയനോരയും ചിത്രത്തില്‍ ഗര്‍ഭിണികളായാണ് എത്തുന്നത്.
സോണി ലിവിലൂടെ നവംബര്‍ 18 ന് സോണി ലിവില്‍ ചിത്രം റിലീസ് ചെയ്യും. അമ്മയാകാന്‍ തയാറെടുക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തിരക്കഥ എഴുതിയിരിക്കുന്നതും അഞ്ജലി തന്നെയാണ്. 2018 ല്‍ പുറത്തിറങ്ങിയ ‘ കൂടെ’ യ്ക്ക് ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
മനീഷ് മാധവനാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. നദിയ മൊയ്തു, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. എന്നാല്‍ ഇവരെ ആരാണ് ഗര്ഭിണികളാക്കിയതെന്നു സിനിമകണ്ടല്ലേ മനസ്സിലാകൂ FC