മൂന്ന് മാസം ഗര്‍ഭിണിയായ മൃദുലയുടെ വിശേഷങ്ങള്‍, വയറല്‍പ്പം കൂടി… കാലം അതിവേഗം…..
2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. കൃഷ്ണതുളസി സീരിയലിലൂടെയാണ് മൃദുല ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങിയിട്ടുണ്ട് മൃദുല.
താരത്തിന്റെ ഏക സഹോദരി പാര്‍വതിയും സീരിയല്‍ രംഗത്ത് തന്നെയാണ്. കുടുംബവിളക്ക് സീരിയലിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം. മൃദുല സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ്.
മജീഷ്യന്‍ കൂടിയായ നടന് യുവ കൃഷ്ണയാണ് മൃദുലയെ വിവാഹം കഴിച്ചത്, സുന്ദരി എന്ന സീരിയലിലാണ് യുവ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്, മൃദുലയും യുവയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.
ജീവിതത്തിലേക്ക് പുതിയ ഒരാള്‍ വരുന്നു എന്ന വാര്‍ത്ത അപ്രതീക്ഷതമായിരുന്നുവെന്നും അതുകൊണ്ടു തന്നെ മൃദുല ഗര്‍ഭിണിയണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും അടുത്തിടെ യുവകൃഷ്ണ വെളിപ്പെടുത്തിയിരുന്നു. ഗര്‍ഭിണിയായ ശേഷം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന മൃദുലയുടെ വീഡിയോയും ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു.
ഗര്‍ഭിണിയായതോടെ അഭിനയത്തില്‍ നിന്നും മൃദുല വിട്ടുനില്‍ക്കുകയാണ്. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചത് കാരണം സീരിയലില്‍ നിന്നും നടി പിന്മാറുകയായിരുന്നു. ഇപ്പോള്‍ പ്രണയ ദിനത്തില്‍ ഭര്‍ത്താവ് യുവയ്ക്ക് ആശംസകള്‍ നേര്‍ന്ന് മൃദുല പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. യുവയ്ക്കൊപ്പം ചേര്‍ന്ന് നില്ക്കുന്ന രണ്ട് ഫോട്ടോകള്‍ക്കൊപ്പമാണ് മൃദുലയുടെ വാലന്റൈന്‍സ് ഡേ ആശംസ. ഒരു ഫോട്ടോ 2021 വാലന്റൈന്‍സ് ഡേയ്ക്ക് എടുത്തതാണ്. മറ്റൊന്ന് ഇന്ന് എടുത്തതും. ‘ഹാപ്പി വാലന്റൈന്‍സ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മള് പോകുന്നത്… അല്ലേ ഏട്ടാ’ എന്ന് ചോദിച്ചുകൊണ്ടാണ് മൃദുല ഫോട്ടോ പങ്കുവെച്ചിരിയ്ക്കുന്നത്.
രണ്ടാമത്തെ ചിത്രത്തില്‍ മൂന്ന് മാസം ഗര്‍ഭിണിയായ മൃദുലയുടെ കുഞ്ഞ് വയറും കാണാം. ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്തയും താരദമ്പതികള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. ആയുരാരോഗ്യവാനായ കുഞ്ഞുവാവ താരദമ്പതികള്ക്കുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു FC