നയന്‍താരയും കാമുകന് വിഘ്നേഷ് ശിവയും ചോറ്റാനിക്കരയില്‍ മകം തൊഴാനെത്തി കണ്ടവര്‍ ഞെട്ടി ….
തീരെ പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ച, ഇതുവരെ സ്ക്രീനില്‍ മാത്രം കണ്ട നയന്‍താര തൊട്ടരികില്‍ നില്ക്കുന്നതുകണ്ട് ഭക്തര്‍ ഞെട്ടി, പലര്‍ക്കും ആദ്യം സംശയം നയന്‍ താര തന്നെ അല്ലെ എന്ന് ആളെ തിരിച്ചറിഞ്ഞതോടെ ആരവമായി…
വിവാഹത്തിന് മുന്‍പ് നിരവധി ക്ഷേത്രങ്ങളിലാണ് നയന്‍സും വിഘ്നേഷും പ്രാര്‍ത്ഥനാപൂര്‍വ്വം ദര്‍ശനം നടത്തുന്നത്, ആ യാത്രയിതാ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്ചടങ്ങിലേക്കും താരങ്ങളെ എത്തിച്ചിരിക്കുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ദര്‍ശനം. ഒരേസമയം എഴുനൂറ് പേരെ വരെ ക്ഷേത്രത്തിനകത്ത് അനുവദിക്കുന്നുണ്ട്. ചോറ്റാനിക്കര മകം തൊഴാന്‍ സാമൂഹ്യ സാംസ്കാരിക സിനിമാ രംഗത്തെ അടക്കം ഒട്ടേറെ പേരാണ് എത്തിയിരിക്കുന്നത്.
രണ്ട് മണിയോടെയാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണി വരെയാണ് മകം തൊഴല്‍.
വില്വാമംഗലം സ്വാമിമാര്‍ക്ക് ദേവി ദര്‍ശനം നല്‍കിയതാണ് മകം തൊഴലുമായി ബന്ധപ്പെട്ട ഐതിഹ്യം. ചലച്ചിത്രപ്രവര്‍ത്തകരായ വിഘ്നേഷ് ശിവനും നയന്‍താരയും പാര്‍വതി തുടങ്ങിയ പ്രമുഖരടക്കമുള്ള ഒട്ടേറെ പേരാണ് മകം തൊഴാനെത്തിയിരിക്കുന്നത്. ചോറ്റാനിക്കര ‘അമ്മ ഭഗവതിയില്‍ നിന്ന് സര്‍വ്വ അനുഗ്രഹങ്ങളും നയന്‍സിനും വിഘ്നേഷിനും കുടുംബത്തിനും ലഭിക്കട്ടെ FC