നടന് മരിച്ചതറിയാതെ മകളുടെ മകനായ യുവ നടന്-എങ്ങിനെ അറിയിക്കണമെന്ന വിഷമത്തില്‍.
ദുരന്തങ്ങള്‍ വരുമ്പോള്‍ വണ്ടി പിടിച്ചാണെന്ന് കേട്ടിട്ടുണ്ട്.ഇവിടെയും അത്തരമൊരവസ്ഥയാണ്.കഴിഞ്ഞ ദിവസമാണ് ബംഗാളി സിനിമയിലെ കിരീടം വെക്കാത്ത രാജാവ് സൗമിത്ര ചാറ്റര്‍ജി വിടവാങ്ങിയത്.അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിലെത്തും മുമ്പ് താരത്തിന്റെ മകള്‍ പൗലോമി ബോസിന്റെ മകനും നടനുമായ റോണോ ദീപ് ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയിലാണ് തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ച് വന്നു കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് തന്നെ അവനെ മുത്തച്ഛന്റെ മരണ വിവരം അറിയിച്ചില്ല.
പൗലോമി ബോസിന്റെ കുറിപ്പിങ്ങനെ എന്റെ അച്ഛന് മരിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.ഞങ്ങളുടെ വീട് മുഴുവന്‍ അദ്ദേഹം നിറഞ്ഞു നില്ക്കുന്നു.അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെല്ലാം അതുപോലെയിരിക്കുന്നു ഇപ്പോഴും.അച്ഛനൊരിക്കലും മരണാനന്തര ചടങ്ങുകളില്‍ വിശ്വസിക്കുന്നില്ല.
ഇപ്പോള്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്.ബൈത്തുവിന്(റോണോ ദീപിന്)ഇപ്പോഴും നന്നായി സംസാരിക്കാന്‍ സാധിക്കില്ല.അവന് എന്തൊക്കെയൊ അറിയുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു.മുത്തച്ഛന്റെ വിവരം അവനെ അറിയിക്കണമെന്ന് ഞാന്‍ വിചാരിക്കും.
എന്നാല്‍ അവനെന്നെ നോക്കുമ്പോള്‍ എന്റെ ധൈര്യമെല്ലാം ചോര്‍ന്ന് പോകുന്നു.
കോവിഡ് ബാധിച്ചാണ് സൗമിത്ര ആശുപത്രിയിലാകുന്നത്.അതിന് മുമ്പ് അപകടം വന്ന് പൗത്രന് ആശുപത്രിയിലായിരുന്നു.
ഫിലീം കോര്‍ട്ട്.