അനന്തതയിലേക്ക് കണ്ണും നട്ടിരുന്ന് ഫഹദ്.ആ കണ്ണി ലാണ് പ്രണയം കണ്ടതെന്ന് നസ്രിയ.
മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ഫഹദ്
ഫാസില്‍ നസ്രിയ നസീം ജോഡികള്‍.ഇരുവര്‍ക്കും
പ്രണയിക്കാനും വിവാഹിതരാകാനും അവസരമൊരു
ക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കോഴിക്കോട്
മലാപ്പറമ്പില്‍ നിന്നുള്ള അഞ്ജലി മേനോന് എന്ന
സംവിധായികയാണ്.അവരുടെ ചിത്രമായ ബാംഗ്ളൂര്‍
ഡെയ്സില്‍ ഭാര്യാഭര്ത്താക്കന്മാരായി അഭിനയിച്ച
ഫഹദും നസ്രിയയും വൈകാതെ വിവാഹിതരായി.
നസ്രിയയാണത്രെ ഫഹദിനോട് തന്നെ വിവാഹം
കഴിക്കാന്‍ നിര്‍ബന്ധിച്ചത്.
അതോടെ ഇരുവരും അതിവേഗം വിവാഹിതരായി.തുടക്കത്തില്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും
നസ്രിയ സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമായി.
മാത്രമല്ല പഴയ സിനിമാസൗഹൃദങ്ങള്‍ എല്ലാം കാത്ത്
സൂക്ഷിക്കുകയും അവരുടെ വീടുകളില്‍ നടക്കുന്ന
ചടങ്ങുകളില്‍ പങ്കുകൊള്ളുകയും ചെയ്യുന്നത് ദിനം
പ്രതി വാര്‍ത്തയായി.
നസ്രിയയെ സ്നേഹിക്കുന്നവര്‍ക്ക് അത് പോര എന്ന
തോന്നലും താന്‍ ഭാര്യയെ അടച്ചുപൂട്ടിവെച്ചിരിക്കുകയാണെന്ന ധാരണയും ഇല്ലാതാക്കാന്‍ അഞ്ജലിയിലൂടെ തന്നെ ‘കൂടെ’ എന്ന ചിത്രത്തില്‍ നസ്രിയ അഭിനയിച്ച് കൊണ്ട് വീണ്ടും തുടങ്ങി.അതു കഴിഞ്ഞ് ഫഹദിനൊപ്പം ‘ട്രാന്‍സ്’ എന്ന സൂപ്പര്‍ ചിത്രത്തിലഭിനയിക്കുകയും അതിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാവുകയും ചെയ്തു.
ലോക്ക്ഡൗണ്‍ വിശ്രമത്തിലായ താരങ്ങള്‍ വീട്ടിലിരുന്നു ചെയ്യുന്ന ഫോട്ടോ വിടാറുണ്ട്.അത്തരത്തില്‍
ഫഹദ് അനന്തതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന
ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് നസ്രിയ കുറിച്ചു.
ആ കണ്ണുകളാണെന്നെ ഫഹദിലേക്ക് അടുപ്പിച്ചത്.
അതില്‍ സ്നേഹം തുളുമ്പുന്നുണ്ട് എന്ന്. നസ്രിയയുടെ ഫോട്ടോഗ്രാഫിയെ പുകഴ്ത്തി.ഫര്‍ഹാനും
കമന്റിട്ടിട്ടുണ്ട്. താരകുടുംബത്തിന് ഐശ്വര്യ പൂര്‍ണ്ണമായ ജീവിതമാകട്ടെ.
ഫിലീം കോര്‍ട്ട്.