താര സംഘടന അമ്മയുടെ ഇരിപ്പിട വിവാദത്തില്‍ നടി രചനക്ക്
പറയാനുള്ളത്-വിവരമില്ലാത്തവര്‍.
സത്യത്തില്‍ അത് വരെ, അതായത് വിവാദമാകും വരെ ഒരു രണ്ട്
കസേരയുടെ കുറവ് ആരും ശ്രദ്ധിച്ചിരുന്നില്ല.ശ്രദ്ധയില്‍പ്പെട്ടവര്‍
കിട്ടിയ കസേരയില്‍ അമര്‍ന്നിരുന്നോ എന്നൊന്നും അറിയില്ല.എന്തായാലും അമ്മ നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനവേദിയില്‍ നിറഞ്ഞിരുന്ന പുരുഷ കേസരികളാണ് മോഹന്‍ലാല്‍, സിദ്ദിഖ്,ടിനിടോം,ജയസൂര്യ,ആസിഫലി,ഇടവേള ബാബു,അജ്ജുവര്ഗ്ഗീസ്,സുധീര്‍ കരമന,ബാബുരാജ് തുടങ്ങിയവര്‍.തൊട്ടടുത്ത് നില്‍ക്കുന്നത് ഹണി റോസും മറ്റൊരു നടിയുമാണ്.അത് രചനയാണോ എന്നറിയില്ല.ആരും ഹണിയെ ഇരുത്തിയില്ല.പുരുഷമേധാവിത്വം എന്ന തലക്കെട്ടില്‍ വിവാദ വാര്‍ത്ത വന്നു.അതിനെതിരെയാണ് രചന നാരായണന് കുട്ടി രംഗത്തെത്തിയത്.അവരുടെ കുറിപ്പിങ്ങനെ-
ചിലര്‍ അങ്ങനെയാണ് ദോഷൈകദൃക്കുകള്‍ എന്തിനും ഏതിനും
തെറ്റുമാത്രം കാണുന്നവര്‍.വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും.എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നത് നല്ലതാണ്.ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ഇരിക്കാന്‍ വന്നപ്പോഴെക്കും സീറ്റ് കഴിഞ്ഞ് പോയി കഷ്ടം എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത് mysogynists എന്ന് ചൂണ്ടികാണിച്ച് വിളിക്കുന്നവരെയല്ല മറിച്ച് ഒരു കുറിപ്പിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെയാണ്.സെന്‍സ്ലെസ് എന്നെ ഈ പ്രകടനത്തെ കുറിച്ച് വിളിക്കാന്‍ സാധിക്കുകയുള്ളൂ.വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം.ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം.സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.
ഒപ്പം മേല്പറഞ്ഞ താരങ്ങളെ നിര്‍ത്തി രണ്ട് നടിമാര്‍ ഒപ്പം ഇരിക്കുന്ന ഫോട്ടോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട.അഭിനയം ഒരു കലയായത് കൊണ്ട് ആര് എപ്പോള്‍ ഇരിക്കും ഇരുത്തും എന്നൊന്നും
ഗണിക്കുക സാധ്യമല്ല.
ഫിലീം കോര്‍ട്ട്.