നടന് ബിക്രം മരിച്ചു. സഹതാരങ്ങളെല്ലാം.
ബോളിവുഡ് നടന് ബിക്രംജീത്ത് കന്‍വര്‍പാല്‍ 52ാംമത്തെ വയസ്സില്‍ കോവിഡ് ബാധിച്ച് അന്തരിച്ചു.മുംബൈ സെവന് ഹില്‍സ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.കരസേനയില്‍ നിന്ന് വിരമിച്ച ശേഷം 2000ത്തിലാണ് കന്‍വര്‍പാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.പേജ് 3, 2 സ്റ്റേറ്റ്സ് എന്നീ സിനിമകളിലെ വേഷങ്ങള്‍ പ്രശസ്തമാണ്.ഒട്ടേറെ ടെലിവിഷന്‍ ഷോകളിലും വേഷമിട്ടു.ജനപ്രിയ ടെലിവിഷന്‍ ഷോയായ അദാലത്തിലൂടെയും പ്രേക്ഷക പ്രിയങ്കരനായി.റോക്കറ്റ് സിങ് സെയില്‍സ് മാന്‍ ഓഫ് ദി യെര്‍,ജെബ് തക്ക് ഹേ ജാന്‍,ദി ഗാസി അറ്റാക്ക് എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.
1968 ഓഗസ്റ്റ് മാസം 28ാം തിയ്യതി ഹിമാചല്‍ പ്രദേശിലാണ് അദ്ദേഹം ജനിച്ചത്.ഇന്ത്യന്‍ ആര്‍മി ഓഫീസറുടെ മകനായാണ് ജനനം.1963ല്‍ കീര്‍ത്തിചക്ര അവാര്‍ഡ് നേടിയ ആളാണ് പിതാവ്.ഏറ്റവും അവസാനമായി അഭിനയിച്ചത് ഷിനാക്ത് എന്ന സിനിമയിലാണ്.
ഫിലീം കോര്‍ട്ട്.