നടന് സഞ്ജയ് ദത്തിന് ക്യാന്‍സര്‍-വേദന തിന്നുള്ള ജീവിതം …..
ബോളിവുഡ് നടന് പല തരത്തിലും വാര്‍ത്തകളുണ്ടാക്കി.ഒരു വേള ജയിലില്‍ കിടക്കേണ്ടിവരെ വന്നു.ഇപ്പോഴിതാ താരത്തിന് മാരകമായ ഒരു രോഗം പിടിപെട്ടതായ വാര്‍ത്ത എത്തിയിരിക്കുന്നു.ശ്വാസകോശക്യാന്സറാണ് താരത്തെ ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സഞ്ജയ് ദത്തിന് മൂന്നാം ഘട്ടത്തിലെത്തിയിരിക്കുകയാണത്രേ രോഗം.തുടര്‍ ചികിത്സക്കായി ദത്ത് അമേരിക്കയിലേക്ക് പോകുമെന്നും അതിന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും പറയുന്നു.
സഡക്ക്2 രണ്ടാം ഭാഗത്തിലും,K.G.F.രണ്ടാം ഭാഗത്തിലും
അഭിനയിച്ചു കഴിഞ്ഞു.താരത്തിന്റെ രോഗ വിവരമറിഞ്ഞ ക്രിക്കറ്റ് താരം യുവരാജ് സിങ് അയച്ച സന്ദേശം ഇങ്ങനെ.
ഇവിടെ അനുഭവിക്കേണ്ടിവരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം ആ ഘട്ടത്തിലൂടെ സഞ്ചരിച്ചവനാണ് ഞാന്‍.സഞ്ചയ് ദത്തിന് വേഗം സുഖം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നെന്നും കുറിക്കുന്നു യുവരാജ്.
അതിനിടെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ഈ മാസം എട്ടിന് അഡ്മിറ്റായ താരം ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.ആരാധകരും അയല്‍വാസികളും താരത്തോട്
സുഖവിവരം അന്വേഷിക്കുന്നതും താരം അവര്‍ക്ക്
നേരെ കൈവീശികാണിക്കുന്നതും വീഡിയോയില്‍ കാണാം.
നമുക്കും പ്രാര്‍ത്ഥിക്കാം വേഗം സുഖം പ്രാപിക്കട്ടെയെന്ന്,സഞ്ജയ്ദത്ത് വീണ്ടും സിനിമയില്‍ വേഗം
സജീവമാകട്ടെയെന്ന്.
ഫിലീം കോര്‍ട്ട്.