നടന് ഉണ്ണിമുകുന്ദന് ശബരിമലയില്‍ മാളികപ്പുറത്തമ്മയെ തൊഴുത്… കൂടെ മക്കളും.. ഇന്ന് പിറന്നാളും…..

പുണ്യപൂങ്കാവനത്തില്‍ ഭക്തിയോടെ നടന് ഉണ്ണിമുകുന്ദന് എത്തി ഭക്തര്‍ക്കും നല്ല കാഴ്ചയായി, ഇഷ്ടഭഗവാനെ തൊഴുതു തിരിഞ്ഞപ്പോള്‍ ഇഷ്ടനടന് ഉണ്ണിമുകുന്ദന് സമീപം, മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദന്റെ പിറന്നാളാണ് ഇന്ന്. ഈ ദിവസം തന്നെ താരത്തിന്റെ പുതിയ ചിത്രം മാളികപ്പുറത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍.
കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമേന്തി കുട്ടികളുടെ കൈപിടിച്ച് നില്ക്കുന്ന ഉണ്ണിയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. കല്യാണി എന്ന പെണ്‍കുട്ടിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നിര്‍മ്മാതാവ് ആന്റോ ജോസഫ് അടക്കം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കിട്ട് നിരവധിപ്പേരാണ് ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസ അറിയിച്ചത്.
വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് ബിഗ് ബജറ്റ് ചിത്രമായാണ് ഒരുക്കുന്നത്. ആരാധകര്‍ക്കൊപ്പം ഞങ്ങളും നേരുന്നു ജന്മദിനാശംസകള് FC