ബാലതാരമായെത്തി മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറിയ നിത്യ മേനോനെ കുറിച്ചറിയണ്ടേ?
തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുള്ള നായികമാരില്‍ ഒരാളാണ് നിത്യാമേനോന്.മലയാളം കന്നഡ,തമിഴ്,തെലുങ്ക്,ഹിന്ദി,ഇംഗ്ലീഷ് തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം നിത്യ ഇതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞു.
നിത്യയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്.8ാം വയസ്സില്‍ ബാലതാരമായികൊണ്ടാണ് നിത്യാമേനോന്റെ സിനിമ അരങ്ങേറ്റം.
ദ മങ്കി ഹു ന്യൂ ടൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ തബുവിന്റെ സഹോദരിയുടെ വേഷമാണ് നിത്യ അവതരിപ്പിച്ചത്.പിന്നീട് 2006ല്‍ കന്നഡ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം ആകാശ ഗോപുരമായിരുന്നു.വെള്ളത്തൂവല്‍,കേരള കഫേ,എയ്ഞ്ചല്‍ ജോണ്‍,അപൂര്‍വ്വ രാഗം,അന്‍വര്‍,ഉറുമി,വയലിന്,മകരമഞ്ഞ്,തല്‍സമയം ഒരു പെണ്‍കുട്ടി,കര്‍മ്മയോഗി,ബാച്ച്ലര് പാര്‍ട്ടി,ഉസ്താദ് ഹോട്ടല്‍,ബാംഗഌര് ഡെയ്സ്,100 ഡേയ്സ് ഓഫ് ലൗ,പ്രാണ എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളില്‍ പിന്നീട് താരം അവതരിച്ചു.ഏറ്റവും ഒടുവിലായി തിയേറ്ററുകളില്‍ എത്തിയ നിത്യയുടെ മലയാള ചിത്രം പ്രണയാണ് .ടി.കെ.രാജീവ് കുമാറിന്റെ കോളാമ്പി എന്ന ചിത്രമാണ് നിത്യയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്.
ലാളത്തില് സജീവമാകന്നതിനോടൊപ്പം തന്നെ തെലുങ്ക്,തമിഴ്,കന്നഡ സിനിമാമേഖലകളിലും സജീവ സാന്നിധ്യമാകാന്‍ കഴിഞ്ഞു എന്നതാണ് നിത്യയെ വ്യത്യസ്തയാക്കുന്നത്.അക്ഷയ് കുമാര്‍ നായകനായ മിഷന് മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും നിത്യ അരങ്ങേറ്റം കുറിച്ചു.
അഭിനേത്രി എന്നതിനോടൊപ്പം നല്ലൊരു ഗായികകൂടിയാണ്.നിരവധി സിനിമകളും ആല്‍ബങ്ങളിലും പാടീട്ടുണ്ട്.സുഹാസിനിയുടെ നേതൃത്വത്തില്‍ മലയാളത്തിലെയും തമിഴിലെയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിച്ച മാര്‍ഗഴി തിങ്കള്‍ എന്ന മ്യുസിക്കല്‍ ആല്‍ബത്തിലും നിത്യ പാടിയിരുന്നു.
ഫിലീം കോര്‍ട്ട്.