സിനിമ സീരിയല്‍ നടി ജയ മരിച്ചു. 350 സിനിമകള്‍ നിരവധി സീരിയലുകള്‍…..ഓടിയണഞ്ഞ് താരങ്ങള്‍.
നിറഞ്ഞ് നിന്നത് 400നടുത്ത് സിനിമകളില്‍.ചിരിപ്പിച്ചും കരയിപ്പിച്ചും ആരാധകരിലേക്ക് ആഴ്ന്നിറങ്ങിയ ബി. ജയാമ്മ എന്ന ബി.ജയ ഇനിയില്ല.77 വയസ്സായ താരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.തുടര്‍ന്ന്
ബാംഗഌരിലെ കരുണാശ്രയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ വൈകീട്ട് 3.30ന് സ്വര്‍ഗ്ഗ ലോകം പൂകി.
ആദ്യകാല നായകന്മാരായ ഡോക്ടര്‍ രാജ്കുമാര്,കല്ല്യാണ്‍ കുമാര്‍,ഉദയ കുമാര്‍,ദ്വാരകേഷ് ഇവര്‍ക്കൊപ്പം അഭിനയിച്ച ജയാമ്മക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.2004-2005 മികച്ച സഹ നടിക്കുള്ള സംസ്ഥാന പുരസ്കാരം ഗൗഡരു എന്ന സിനിമയിലൂടെ ജയാമ്മ സ്വന്തമാക്കി.
സിനിമക്ക് പുറമെ സീരിയലുകളിലും നിറഞ്ഞ് നിന്ന് ആരാധകരിലേക്ക് ആഴ്ന്നിറങ്ങിയ താരമായിരുന്നു ജയാമ്മ.നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.പഴയ തലമുറക്കും പുതിയ തലമുറക്കും ഒപ്പം അഭിനയിച്ച ജയയുടെ വിയോഗം സിനിമാമേഖലക്ക് തന്നെ കനത്ത നഷ്ടം എന്നാണ് കന്നട താരസംഘടന ഇറക്കിയ അനുശോചന സന്ദേശത്തിലുള്ളത്.
1944ല്‍ ജനിച്ച ജയ 1958ല്‍ ഇറങ്ങിയ ഭക്ത പ്രഹളാതിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.കന്നട വിട്ട് മറ്റ് ഭാഷകളിലേക്ക് അവര്‍ പോയതേയില്ല.
ആദരാഞ്ജലികളോടെ….
ഫിലീം കോര്‍ട്ട്.