ആരാധകരെ ചിരിപ്പിച്ച നടന് മയില്‍സാമി മരിച്ചു.. ഡ്രമ്മര്‍ ശിവമണിക്കൊപ്പം ഷോ കഴിഞ്ഞ ഉടന്‍ മരണം…..
വലിയ താരമായിട്ടും എളിമയോടെയുള്ള ജീവിതം.. കലയെ സ്നേഹിച്ചതുകൊണ്ട് ഏതുവേദിയിലും പരിപാടിയുമായെത്തി.. ഇന്നലെയും പ്രശസ്ത ഡ്രമ്മര്‍ ശിവമണിക്കൊപ്പമായിരുന്നു സ്റ്റേജ് ഷോ അതുകഴിഞ്ഞു പുലര്‍ച്ചെ വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു.എന്നാല്‍ ജീവന് രക്ഷിക്കാനായില്ല..
കോമഡി നടനായും മിമിക്രി കലാകാരനായും തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് നടന് മയില്‍സാമിയുടെ മരണം, കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു 57 വയസ്സായിരുന്നു ഈ മരണം തമിഴ് സിനിമാ മേഖലക്ക് കനത്ത നഷ്ടമാണ് സൃഷ്ടിച്ചത്.
1984 ല്‍ പുറത്തിറങ്ങിയ ആവണി കരങ്ങളായിരുന്നു ആദ്യ സിനിമ, മുന്‍നിര താരങ്ങളായ അജിത് കുമാര്‍, വിജയ്, കമല്ഹാസന് എന്നിവരടക്കം നൂറോളം ചിത്രങ്ങളില്‍ മയില്‍സാമി അഭിനയിച്ചിട്ടുണ്ട്. ടിവി ചര്‍ച്ചകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2004 ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് താരത്തിന് ലഭിച്ചു.
ഗില്ലി, ധൂള്‍, ആരംഭം, തിരുവിളയാടല്‍, സീന്‍, വീരം, കാഞ്ചന തുടങ്ങിയ ഹിറ്റുസിനിമകളിലും താരം അഭിനയിച്ചു, മയില്‍സാമിയുടെ വിയോഗത്തില്‍ നിരവധി താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ആദരാഞ്ജലികളോടെ, FC