ജൂനിയര്‍ NTR നൊപ്പം അഭിനയിക്കാന്‍ നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയെത്തി സാരിയില്‍ ലളിതമായി…
സാരി ഉള്‍പ്പെടെയുള്ള ട്രെഡീഷണല്‍ വസ്ത്രങ്ങളോട് ബോളിവുഡ് യുവതാരം ജാന്‍വി കപൂറിനുള്ള പ്രിയം ഫാഷന്‍ ലോകത്ത് പ്രസിദ്ധമാണ്. ട്രെഡീഷണല്‍ ഔട്ട്ഫിറ്റില്‍ തിളങ്ങാനുള്ള ഒരു അവസരവും ജാന്‍വി പാഴാക്കാറില്ല. ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ പൂജയ്ക്ക് സാരിയിലാണ് താരം തിളങ്ങിയത്. ജൂനിയര്‍ എന്‍ടിആറിന്റെ നായികയായാണ് ജാന്‍വി തെലുങ്കില്‍ അരങ്ങേറ്റം നടത്തുന്നത്.
മനോഹരമായ മിന്റ് ലൈം ഗ്രീന്‍ സില്‍ക് സാരിയാണ് ചിത്രത്തിന്റെ പൂജാ ചടങ്ങിനായി ജാന്‍വി തിരഞ്ഞെടുത്തത്. ഇതോടൊപ്പം സ്ട്രാപ്പി ബ്ലൗസ് പെയര്‍ ചെയ്തു. ഗോള്‍ഡന്‍, ഗ്രീന്‍ കോംമ്പിനേഷനിലുള്ള ജുംകയും മോതിരവും മാത്രമായിരുന്നു ആഭരണങ്ങള്‍. നാച്വറല്‍ മേക്കപ് ലുക്കും വേവി ഓപണ്‍ ഹെയര്‍ സ്റ്റൈലും ജാന്‍വിയെ സുന്ദരിയാക്കി.
ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിന് മുമ്പ് അഭിനയിച്ച മിലി സിനിമയുടെ പൂജയ്ക്കും സാരിയായിരുന്നു ജാന്‍വിയുടെ വേഷം. നീല കാഞ്ചീപുരം സാരി ധരിച്ചെത്തി താരം അന്നും ശ്രദ്ധ നേടിയിരുന്നു. എന്തായാലും താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം എങ്ങനെയാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. FC