മമ്മുട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയത് ആരുടെ വിവാഹത്തിന്… ഇവര്‍ മാത്രമല്ല പ്രമുഖര്‍ ….
താരസമ്പന്നമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സഹോദര പുത്രിയുടെ വിവാഹം. ലുലു എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകള്‍ ഫഹിമയുടെ വിവാഹത്തിനാണ് മലയാള സിനിമാ താരങ്ങള്‍ അണിനിരന്നത്.
കണ്ണൂര്‍ എം.എം. റെസിഡന്‍സ് മുസ്തഫ മുല്ലിക്കോട്ടിന്റെയും റഷീദയുടെയും മകന് മുബീനാണ് വരന്. അബുദാബി എമിറേറ്റ്സ് പാലസില്‍ ആയിരുന്നു ചടങ്ങുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ആസിഫ് അലി, ടോവിനോ തോമസ്, ദിലീപ് എന്നിവര്‍ കുടുംബസമേതം വിവാഹത്തിനെത്തി. നടന് ജോജു ജോര്‍ജ്ജ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി അപര്‍ണ്ണ ബാലമുരളി, ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വ്വതി, മക്കളായ കാളിദാസ്, മാളവിക, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്, മമ്മൂട്ടിയുടെ ഭാര്യ സുള്‍ഫത്ത്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര, കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ, ജയസൂര്യയുടെ ഭാര്യ സരിത, ആസിഫ് അലിയുടെ ഭാര്യ സമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നവമിഥുനങ്ങള്ക്ക് മംഗളം നേരുന്നു FC