നടി അപൂര്‍വക്ക് കല്യാണം.. ആദ്യം രജിസ്റ്റര്‍ വിവാഹം നടത്തിയതാണ്.. ഇപ്പോഴിതാ അടിപൊളി ചടങ്ങോടെ…
ആ പ്രണയം മനോഹരമായ അവസ്ഥയിലെത്തിയിരിക്കുന്നു.. മലര്‍വാടി ആട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി അപൂര്‍വ ബോസിന്റെ വിവാഹവീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. അടുത്ത സുഹൃത്തായിരുന്ന ധിമന്‍ തലപത്രയാണ് അപൂര്‍വയുടെ വരന്. ധിമന്റെ വീട്ടുകാരുടെ ആചാരപ്രകാരമുള്ള ബംഗാളി വെഡ്ഡിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ മാസം രാജസ്ഥാനില്വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ വധൂവരന്മാര് പീച്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. അപൂര്‍വയുടേത് സാരിയും, ധിമന്റേത് കുര്‍ത്തയുമായിരുന്നു. രസകരമായ ചടങ്ങുകളും നടന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസം രണ്ടുപേരും വീട്ടുകാരുടെ സാന്നിധ്യത്തില്‍ റജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നു. രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന ഇരുവര്‍ക്കും അന്ന് ആചാരപ്രകാരമുള്ള വിവാഹം നടത്താന്‍ ലഭിച്ച സമയക്കുറവാണ് റജിസ്റ്റര്‍ വിവാഹത്തില്‍ എത്തിച്ചത്, പ്രണയ വിവാഹമാണ് ഇവരുടേതും. ഇക്കുറി ഭര്‍ത്താവിന്റെ ആചാരപ്രകാരമാണ് അപൂര്‍വയുടെ വിവാഹം നടന്നത്. കുടുംബത്തിലെ ചില മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അന്ന് പെട്ടെന്നൊരു വിവാഹം നടത്തേണ്ട സാഹചര്യം ഒത്തുവന്നത്. ശേഷം രണ്ടുപേരും അമ്പലത്തില്‍ വച്ചൊരു മാലയിടല്‍ ചടങ്ങും നടത്തിയിരുന്നു നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ FC