നടിയെയും പിഞ്ചു കുഞ്ഞിനേയും തടാകത്തില്‍ വീണ് കാണാതായി-നേവി രംഗത്ത്.
എന്താണ് സംഭവിച്ചതെന്നറിയാതെ ആശങ്കയിലാണ്
സിനിമ ലോകവും കുടുംബവും ആരാധകരും.
നടി,ഗായിക, മോഡല്‍ എല്ലാ മേഖലകളിലും അതി
പ്രശസ്ത.പറഞ്ഞ് വരുന്നത് നയാ റിവേരയെ കുറിച്ചാണ്.33 വയസ്സുകാരിയായ നയാ റിവേരയും 4 വയസ്സുകാരന് മകനും പീരു തടാകത്തില്‍ ബോട്ട് സവാരി
നടത്തുകയായിരുന്നു.
പെട്ടെന്നാണ് അവരെയും മകനെയും കാണാതായത്.
അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ മകനെ ചേര്‍ത്ത് പിടിച്ചു നില്ക്കുന്ന ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തിരുന്നു.
ലോസി ആഞ്ചലീസ് ഡൗണ്‍ ടൗണിന് വടക്കുപടിഞ്ഞാറായി ഏകദേശം 90 കിലോമീറ്റര്‍ അകലെയാണ്
പീരു തടാകം. ഏറ്റവും വലിയ ജല സംഭരണിയായ
പീരു തടാകത്തില്‍ ബുധനാഴ്ചയെത്തിയ റിവേര ഒരു
ബോട്ട് വാടകക്കെടുത്ത് മകനെയും കൂട്ടി സഞ്ചരിക്കുകയായിരുന്നു.റിവേരയെ കാണാതായ വിവരമറിഞ്ഞെത്തിയ രക്ഷാബോട്ടുകള്‍ക്ക്,ജാക്കറ്റ് ധരിപ്പിച്ച്
ഇരുത്തിയ നിലയില്‍ മകനെ വാടക ബോട്ടില്‍ നിന്ന്
ലഭിച്ചിട്ടുണ്ടെന്ന് K N B C റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച തുടങ്ങിയ തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.റിവേരയുടെ ഭര്‍ത്താവ് നടന് റയാന് ഡോര്സനായിരുന്നു.2018ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു.
2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേഷണം ചെയ്ത മ്യൂസിക്കല്‍ കോമഡി ഗ്ലീസില് ചിയര്‍ലീഡറായി റിവേര അഭിനയിച്ചിരുന്നു.113 എപ്പിസോഡുകളില്‍
നിറഞ്ഞ് നില്ക്കാന് റിവേരക്ക് കഴിഞ്ഞു.നടി വെള്ളത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയിരിക്കുമെന്നാണ്
വിദഗ്ദര്‍ പറയുന്നത്.റിവേരയെ ജീവനോടെ കിട്ടാന്‍
നമുക്ക് പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.