നടന് ജഗദീപ് അന്തരിച്ചു.400 സിനിമകളില്‍ അഭിനയിച്ചു.നഷ്ടം വലുത്.
അഭിനയ ലോകത്ത് നിന്ന് ഈ വര്‍ഷം വിടവാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.ബോളിവുഡില്‍ സുശാന്തിന് പിന്നാലെ പ്രശസ്ത കൊറിയോഗ്രാഫര്‍ സരോജ്ഖാനും മടങ്ങി.ഇപ്പോഴിതാ അതെ വഴിയേ
മുതിര്‍ന്ന നടന് ജഗദീപും 81-ാം വയസ്സില്‍ മരണത്തിന്കീഴടങ്ങിയിരിക്കുകയാണ്.
ഷോലെ എന്ന ചിത്രം കണ്ടവര്‍ അതിലെ മരം വെട്ടുകാരനെ മരണം വരെ മറക്കില്ല.ആ പ്രതിഭയാണ് മടങ്ങിയിരിക്കുന്നത്.9-ാം വയസ്സില്‍ B.R.ചോപ്രയുടെ അഫ്സാന എന്ന ചിത്രത്തില്‍ ബാല താരമായി തുടങ്ങിയ ജഗദീപ് 400 സിനിമകളില്‍ അഭിനയിച്ചു.
അമിതാബ് ബച്ചന്,ധര്‍മ്മേന്ദ്ര,രേഖ തുടങ്ങിയവരെ
വെച്ച് ജഗദീപ് ചെയ്ത ചിത്രമായിരുന്നു സൂര്മബോപ്പാലി.എല്ലാ മേഖലകളിലും തിളങ്ങിയ ജഗദീപിന്റെ യഥാര്‍ത്ഥ പേര് സയിദ് ഇഷ്തിയാഖ് അഹമ്മദ് ജഫ്രി എന്നാണ്.ഇദ്ദേഹത്തിന്റെ മക്കളാണ് ബോളിവുഡ് താരം ജാവേദ് ജഫ്രിയും,മിനി സ്ക്രീന്‍ ഡയരക്ടര്‍ നവേദ്ജഫ്രിയും.ബീഗം ജഫ്രിയാണ് ഭാര്യ.
അബ് ദില്ലി,ദൂര് നഹി,മുന്ന,ആര്‍പാര്‍,ദൊബീഗ് സമിന് തുടങ്ങി നാനൂറ് ചിത്രങ്ങള്‍ അഞ്ചിലേറെ ചിത്രങ്ങളില്‍ നായകന്.റൂമി ജഫ്രി സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ഗലിഗലി ചോര്ഹൈയില് അക്ഷയ് ഖന്നക്കും ശ്രിയ ശരണിനുമൊപ്പം അവസാന ചിത്രമായി അഭിനയിച്ചു.
വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.
ആദരാഞ്ജലികളര്‍പ്പിച്ച പ്രമുഖ താരങ്ങള്‍ക്കൊപ്പം ഞങ്ങളും.
ഫിലീം കോര്‍ട്ട്.