അങ്ങിനെ ആ കല്ല്യാണം കഴിഞ്ഞു.. നിക്കി ഗില്‍ റാണി ഇനി ആദിയുടെ സ്വന്തം ഭാര്യ… വലിയ താരനിരയെത്തി ……
മലയാളികളുടെ ഇഷ്ടം പോലും അനായാസം നേടിയെടുത്ത നടിയാണ് കര്‍ണാടകയില്‍ നിന്നുള്ള നിക്കി ഗില്‍ റാണി.. താരസുന്ദരിയുടെ വിവാഹമായിരുന്നു ഇന്ന് വരന് കന്നഡ സൂപ്പര്‍ നടന് ആദി പിനിഷെട്ടി, നടി നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത് ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഇക്കഴിഞ്ഞ മാര്‍ച്ച് 24-നായിരുന്നു വിവാഹ നിശ്ചയം. മാര്‍ച്ച് 28-ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹ നിശ്ചയ വീഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.
ഇന്ന് നടന്ന വിവാഹത്തില്‍ താരദമ്പതികളെ ആശിര്‍വദിക്കാന്‍ കന്നഡ മലയാളം തെലുങ്ക് സിനിമകളിലെല്ലാം നിറഞ്ഞുനില്ക്കുന്ന സൂപ്പര്‍ താരങ്ങള്‍ അടക്കം എത്തിയത് വേദിയെ നിറപ്പകിട്ടാക്കി.. നവമാധ്യമത്തിലൂടെ 10 ലക്ഷം പേരാണ് മണിക്കൂറുകള്‍ കൊണ്ട് ഇവരുടെ വിവാഹ വിശേഷങ്ങളും ഫോട്ടോകളും കണ്ടത് നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ FC