സീരിയല്‍ നടി റിനി വെള്ളത്തിലല്ല വെള്ളത്തിനടിയില്‍, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍…..
കറുത്തമുത്തില്‍ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജ് എന്ന ഈ സുന്ദരിയാണ്, സ്റ്റാര്‍ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ റിനി. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. വ്യത്യസ്തമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയതരാരം. സ്വമ്മിങ് പൂളില്‍ കുളിക്കുന്നതും അതിനിടക്ക് ഒരു മത്സ്യകന്യകയെപ്പോലെ വെള്ളത്തിനടിയിലേക്ക് ഉഴുന്നിറങ്ങുന്ന അണ്ടര്‍ വാട്ടര്‍ ദൃശ്യങ്ങളാണ് റിനി പങ്കുവെച്ചിരിക്കുന്നത്.
ചെവിയില്‍ ചെമ്പരത്തിക്ക് പകരം ചെമ്പകം ചൂടി സ്വമ്മിങ് പൂളിനടിയിലേക്ക് നീന്തുന്ന റിനിയാണ് വീഡിയോയില്‍ . മുഖത്ത് പുഞ്ചിരിയുമായി വെള്ളത്തിനടിയില്‍ നീന്തുന്ന ആ വീഡിയോയോയാണ് ഇപ്പോള്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത്. കിടിലനെന്നാണ് വീഡിയോക്ക് അവര്‍ നല്കുന്ന പ്രതികരണം.
മുന്‍പ് വൈശാലിയുടെ വേഷത്തില്‍ കിടിലന്‍ പോസുകളുമായി റിനിയുടെ ചിത്രങ്ങള്‍ വന്നിരുന്നു. ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ബിനീഷ് ബാസ്റ്റിനും കഥാപാത്രമായി റിനിക്കൊപ്പം ഫോട്ടോഷൂട്ടില്‍ എത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിലെ തമാശ സ്കിറ്റിനായി ഒരുങ്ങിയ റിനിയുടെ ചിത്രങ്ങളാണിയിരുന്നു ഇത്. ബിനീഷ് ബാസ്റ്റിനാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ടീമേ.. ഒന്ന് പറഞ്ഞിട്ട് ഒക്കെ നോക്കണ്ടേ.. എന്നെ നോക്കുന്നത് ഞാന്‍ അറിഞ്ഞില്ല ടീമേ.’- എന്നായിരുന്നു ബിനീഷ് ചിത്രത്തിനൊപ്പം കുറിച്ചത്. FC