ഇഷ്ട നടി പറയുന്നു സുഹൃത്തുക്കളാക്കാന്‍ പറ്റിയതോ വീട്ടില്‍ കയറ്റാന്‍ പറ്റിയതോ ആയ നടന്മാര് ആരുമില്ലെന്ന് …….
അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കുമല്ലോ കാര്യങ്ങള്‍ പറയുന്നത് അപ്പോള്‍ നമ്മള്, അവരെ സ്നേഹിക്കുന്ന ആരാധകര്‍ അത് വിശ്വസിക്കുകയല്ലാതെ എന്താക്കാന്, തന്റെ സുഹൃത്ത് ആകാന്‍ യോഗ്യത ഉള്ള ഒരു ബോളിവുഡ് താരവുമില്ലെന്ന് ഇഷ്ട നടി കങ്കണ റണൗത്ത്. തന്റെ വീട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന ബോളിവുഡിലെ ഒരാളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് കങ്കണ പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെ വീട്ടിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളുടെ പേര് പറയാന്‍ അവതാരകന് ആവശ്യപ്പെട്ടപ്പോള്‍ ‘ബോളിവുഡില്‍ നിന്നുള്ള ആരും ഈ സേവനത്തിന് അര്‍ഹരല്ല. അവരെ പുറത്ത് കണ്ടാല്‍ കൊള്ളാം, പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത്’ എന്ന് കങ്കണ പ്രതികരിച്ചു.
തനിക്ക് ബോളിവുഡില്‍ ഒരു സുഹൃത്തും ഇല്ലേ എന്ന ചോദ്യത്തിന്, ‘ഒട്ടും ഇല്ല, ഇവിടെയുള്ളവര്‍ക്ക് എന്റെ സുഹൃത്തുക്കള്‍ ആകാന്‍ യോഗ്യതയില്ല. അതിനൊരു യോഗ്യത വേണം എന്നാണ് നടി പറഞ്ഞത്. ബോളിവുഡ് താരങ്ങള്‍ പരസ്പരം പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകളെ അവഗണിക്കുകയാണെന്ന് പറഞ്ഞ് കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. അക്ഷയ് കുമാറിന്റെയും അജയ് ദേവ്ഗണിന്റെയും പേര് എടുത്ത് പറഞ്ഞായിരുന്നു താരത്തിന്റെ വിമര്‍ശനം.
അക്ഷയ് കുമാര്‍ തന്നെ വിളിക്കും. ആരും കേള്‍ക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നൊക്കെ പറയും. പക്ഷെ സിനിമയുടെ ട്രെയ്ലര് ട്വീറ്റ് ചെയ്യില്ലെന്നും നടി പറഞ്ഞിരുന്നു. ഇതോടെ ആ രംഗം കലങ്ങി തെളിയുമെന്നു കരുതാം FC