ഒന്നുമില്ലാതെ കിടക്കുന്നതും ചുണ്ടുകളില്‍ കളിക്കുന്നതും… നടി ദര്‍ശനയാണ് ഹൃദയത്തോടെ ……
2014-ല്‍ പുറത്തിറങ്ങിയ ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് ദര്‍ശന അഭിനയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മായാനദി, വൈറസ്, വിജയ് സൂപ്പറും പൗര്‍ണമിയും, കൂടെ, എന്നിവയിലെല്ലാം അഭിനയിച്ചെങ്കിലും താരസുന്ദരിക്ക് പിടിവള്ളിയായത് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തിലെ സ്വന്തം പേരോടുകൂടിയ അഭിനയമാണ്, ഹൃദയം താരത്തിന് നല്കിയ ഹൈപ് ചെറുതല്ല. ബേസില്‍ ജോസഫിനിനൊപ്പം ജയ ജയ ജയ ജയഹേ എന്ന സിനിമയിലും അഭിനയിച്ചു.
ആണും പെണ്ണും എന്ന താരം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയെക്കുറിച്ചാണ് ദര്‍ശന സംസാരിക്കുന്നത്. സിനിമയിലെ കാട്ടിലെ സീന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗം ഉണ്ടാക്കിയിരുന്നു.ആണും പെണ്ണും’ ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയില്‍ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു എന്നും പക്ഷേ ആ സിനിമയുടെ മേക്കേഴ്സിനെ എനിക്ക് പൂര്‍ണ വിശ്വാസമായിരുന്നു എന്നും കഥ വായിച്ചപ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നിയത് കൊണ്ടാണ് ചെയ്യാമെന്ന് കരുതിയത് എന്നും താരം പറയുന്നുണ്ട്. കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ എനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ എന്നും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് എന്റെ ശരീരം എന്ന കാര്യം മനസ്സിലാക്കി എന്നും താരം പറയുന്നു.
ഒരു ആക്ടര്‍ എന്ന നിലയില്‍ ഇതെന്റെ ജോലിയാണ് എന്നാണ് താരം അത്തരം രംഗങ്ങളെ കുറിച്ച് പറയുന്നത്. സൗദി അറേബ്യയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദിലും എറണാകുളത്തെ ഗ്രിഗറിയന്‍ പബ്ലിക് സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം നടത്തിയ താരം ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. എന്തായാലും കഥക്കനുസരിച്ചു എന്തിനും തയ്യാറാകുന്നത് ധീരതയാണ് ദര്‍ശന അത് കാണിച്ചു. FC