അമൃതക്ക് പിന്നാലെ ഗോപിസുന്ദറിനെ ചേര്‍ത്ത് നിര്‍ത്തി അഭിരാമി പറഞ്ഞത് കേട്ടോ… എനിക്കും കിട്ടി…
സന്തോഷം മറച്ചുവെക്കേണ്ട കാര്യമില്ല അത് തുറന്നു പറയുക.. നിങ്ങള്‍ പ്രശസ്തരാണെങ്കില്‍ പങ്കുവെക്കുക, അത്രയേ അഭിരാമിയും ചെയ്തുള്ളു തന്റെ കുടുംബത്തില്‍ ഒരു സന്തോഷം നടക്കുന്നതിന്റെ ത്രില്ലിലാണ് ഗായിക അമൃത സുരേഷിന്റെ കുടുംബം.. ആ വിവരം പങ്കുവെക്കുകയാണ് സഹോദരി അഭിരാമി..
സംഗീത സംവിധായകന് ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഗായിക അഭിരാമി സുരേഷ്. ഗോപി സുന്ദറിനും സഹോദരി അമൃത സുരേഷിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു അഭിരാമിയുടെ പോസ്റ്റ്. അമൃതയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാണെന്ന് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഒന്നും ശാശ്വതമല്ലാത്ത, പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ യാത്രയില്‍ എനിക്കൊരു സഹോദരനെ കിട്ടി. സംഗീതത്തില്‍ മായാജാലം തീര്‍ക്കുന്ന, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറക്കുന്ന, എന്നെ മൂത്തമകള്‍ എന്ന് വിളിക്കുന്നയാള്‍, ജന്മദിനാശംസകള് സഹോദരാ…
നിങ്ങളുടെ കലയും ഹൃദയവും കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ- അഭിരാമി കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദര്‍ അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രണയം തുറന്ന് പറയുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികള്‍.
ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമൃതയും കുറിപ്പെഴുതിയിരുന്നു. ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്- എന്നാണ് അമൃത കുറിച്ചത്. നന്മകള്‍ക്ക് കാലതാമസം പാടില്ല ചേച്ചി അമൃതയെയും ഗോപിയേട്ടനെയും പെട്ടന്ന് ഒന്നായിച്ചേര്‍ക്കുക FC