തുണിയില്ലാതെ കാണണമെന്ന് യുവാവ്.. നടി ശരിക്കങ്ങു കാണിച്ചു കൊടുത്തു സ്ക്രീന്‍ ഷോട്ടിതാ….
ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ അത് തീര്‍ത്തു കൊടുക്കണം.. അല്ലെങ്കില്‍ പിന്നെയും പിന്നെയും ചോദിക്കും ആളും തരവും നോക്കുകയുമില്ല, തന്റെ നഗ്നമേനി ആസ്വദിക്കാന്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞ യുവാവിന് അതെ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് യുവനടിയായ തിലോത്തമ ഷോം, തന്റെ നഗ്നചിത്രം കാണണമെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശമയച്ചയാള്‍ക്ക് മറുപടിയുമായി നടി തിലോത്തമ ഷോം. സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചാണ് അവര്‍ മറുപടി നല്‍കിയത്. ഇത്തരം സന്ദേശങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞ അവര്‍ അതിനുള്ള കാരണവും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
നടി റൈത്താഷ റാത്തോര്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിലുള്ളതുപോലെ നിങ്ങളെ കാണണമെന്നാണ് യുവാവ് അയച്ച സന്ദേശം.
ഖിസ്സ എന്ന ചിത്രത്തിലെ ഒരു രംഗം ഓര്‍മ്മിച്ചുകൊണ്ടാണ് തിലോത്തമ ഇതിന് മറുപടി പറഞ്ഞത്. എന്തുകൊണ്ടാണ് ഈ സന്ദേശവും ഇതിലെ ലൈക്കുകളും എന്നെ ഇത്രയധികം വ്രണപ്പെടുത്തിയത്? ഒരു പ്രൊഫഷണലെന്ന നിലയില്‍ ഞാന്‍ സ്ക്രീനില്‍ അടുപ്പത്തോടും നഗ്നതയോടും പോരാടുന്നത് കൊണ്ടാണോ? എന്ന് ചോദിച്ചു കൊണ്ടാണ് അവര്‍ പോസ്റ്റ് ആരംഭിക്കുന്നത്.
ഖിസ്സയില്‍ പിതാവിന്റെ കഥാപാത്രത്തിന് മുന്നില്‍ നഗ്നയായി നില്ക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ആരോ എന്നെ നിരീക്ഷിക്കുന്നു എന്ന തോന്നലില്‍ ഒരു പിന്മാറ്റമായിരുന്നു സ്വന്തം സ്തനങ്ങള്‍ കണ്ടപ്പോഴുള്ള എന്റെ ആദ്യ പ്രതികരണം. എന്നാല്‍, മുലക്കണ്ണുകള്‍ (മാറിടം) കണ്ടപ്പോള്‍ ഞാന്‍ എന്നെ തന്നെ നോക്കുകയാണെന്നാണ് തോന്നിയത്. അതു കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കാതെയായി.
പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാന്‍ അറിഞ്ഞത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത്, എന്ത് മാന്യതയാണ് പ്രേക്ഷകന് മനസ്സിലാക്കേണ്ടത്? നഗ്നത പ്രതിഷേധത്തിന്റെ, സാമൂഹ്യമുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ, സ്നേഹത്തിന്റെ ഉപകരണമാണ്. പ്രതിഷേധവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നഗ്നശരീരത്തിന്റെ ശക്തി ആ നിമിഷം താന്‍ അറിഞ്ഞുവെന്ന് തിലോത്തമ പറഞ്ഞു. FC