അമൃതയുടെ അനിയത്തിയും ഗായികയുമായ അഭിരാമിക്ക് മിക്സി പൊട്ടിത്തെറിച്ച് പരിക്ക്.. നടി ആശുപത്രിയില്‍.. വിരലുകള്‍…
ചെറുതായൊന്നു മാറിയതുകൊണ്ട് കൂടുതലൊന്നും പറ്റിയില്ല.. പാചകത്തിനിടെ പരുക്കേറ്റ് ഗായിക അഭിരാമി സുരേഷ്. അടുക്കളയില്‍ ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യില്‍ തട്ടിയാണ് അപകടമുണ്ടായത്. വലത് കയ്യിലെ 5 വിരലുകളിലും അഭിരാമിക്ക് പരുക്കേറ്റു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി പറഞ്ഞു.
വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും ഗായിക പറയുന്നു. ഈ അപകടമൊന്നും തന്നെ പാചകത്തില്‍ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരുമെന്നും അഭിരാമി പറഞ്ഞു. കൈവിരലുകളില്‍ അല്പം ആഴമേറിയ മുറിവാണ് അഭിരാമിക്ക്. ചെറിയ രീതിയില്‍ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ അഭിരാമി ഇപ്പോള്‍ വിശ്രമത്തിലാണ്. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്നങ്ങളില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. FC