ഷൂട്ടിങ്ങിനിടെ അപകടം ആസിഫലി, സൂര്യ, ഷാഹിദ് കപൂര്‍ തുടങ്ങി മൂന്ന് ഭാഷയിലെ നടന്മാര്ക്ക് പരിക്ക് …
അഭിനയം വളരെ ഈസിയുള്ള പണിയായാണ് പലരും കാണുന്നത്.. എന്നാലറിയുക ഒരു പണിയും എളുപ്പമുള്ളതല്ല എല്ലാത്തിനും അതിന്റെതായ പ്രശ്നങ്ങളുണ്ട്.. മൂന്ന് ഭാഷകളിലായി നായകനടന്മാര് അപകടപ്പെട്ടിരിക്കുകയാണ് അഭിനയിക്കുന്നതിനിടയില്‍, ആദ്യം തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയാണ് റോപ് പൊട്ടി ക്യാമറ താഴെവീണ് അപകടത്തില്‍ പെട്ടത് ഭാഗ്യം കൊണ്ടാണ് താരം രക്ഷപെട്ടത് അതിനു പിന്നാലെ സ്റ്റണ്ട് സീനില്‍ അഭിനയിക്കുകയായിരുന്നു മലയാള നടന് ആസിഫലിക്കും അപകടം പറ്റി, ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങള്‍ക്കായുള്ള പരിശീലനത്തിനിടയിലാണ് താരത്തിന്റെ മുട്ടുകാലിന് പരിക്കേറ്റത്. പരിക്കേറ്റ ആസിഫ് അലിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്ഷന്‍ പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഉദേ നന്‍സ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ബോളിവുഡ് നടന് ഷാഹിദ് കപൂര്‍ സ്റ്റേജില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് വീണത്. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. നൃത്തം ചെയ്യുന്നതിനിടെ നടന് കാല് തെന്നി വേദിയുടെ മുന്‍വശത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കാര്യമായി ഒന്നും സംഭവിച്ചില്ല. തെറ്റി വീണെങ്കിലും താരം വീണ്ടും എഴുന്നേറ്റ് പഴയ ആവേശത്തോടെ നൃത്തം തുടങ്ങി. മറ്റ് നര്‍ത്തകരും ഒപ്പമുണ്ട്. അപകടങ്ങളില്‍ താരങ്ങള്‍ക്ക് വലിയ പരിക്കേല്ക്കാത്തതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. FC