കള്ളക്കണ്ണീരിനൊപ്പം കൂടരുത് അമൃതക്കെതിരെ പറഞ്ഞ ബാലയുടെ നടപടി.. ശക്തമായി പ്രതികരിച്ച് അഭിരാമി…
എല്ലാവരും ജീവിക്കട്ടെ അവരവരുടെ ഇഷ്ടത്തിനൊത്ത് എന്തിനതില്‍ കയറി മറ്റുള്ളവര്‍ തലയിടുന്നു, അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാല അടുത്തിടെ അമൃതയെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങളും തുറന്നുപറച്ചിലുകളും ചര്‍ച്ചയായിരുന്നു. ബാലയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും പല യുട്യൂബ് ചാനലുകള്‍! വാര്‍ത്തകളുണ്ടാക്കി. അതിനെതിരെ അഭിരാമി രംഗത്തെത്തുകയായിരുന്നു. വിവാഹമോചനത്തിന്റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നും തന്റെ സഹോദരിയെ മൂന്നാംകിടക്കാരിയാക്കുന്ന പ്രവൃത്തിയാണ് ചിലര്‍ നടത്തുന്നതെന്നും അഭിരാമി കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ കുറിച്ചു.
ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടല്‍ വേദനിപ്പിക്കുന്നുവെന്നും.. വിഷയത്തെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ മൂര്‍ച്ചയേറിയ പ്രതികരണക്കുറിപ്പുമായി അഭിരാമി വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഗായിക ഏറ്റവുമൊടുവിലായി പങ്കിട്ട കുറിപ്പും ചര്‍ച്ചയാവുകയാണ്.
കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകല്‍മാന്യതയുടെയും ഈ ലോകത്തിനോട് പോരാടാന്‍ എളുപ്പമല്ല കൂട്ടരേ. പക്ഷേ ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരല്‍ ഒക്കെ. പലനാള്‍ കള്ളന് ഒരുനാള്‍ പിടിക്കപ്പെടും. സത്യം സ്വര്‍ണപത്രമിട്ടു മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്. പക്ഷേ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നാളെ വേദനിക്കും. ആമേന്‍’, അഭിരാമി സുരേഷ് കുറിച്ചു. അഭിരാമിയെ മനസിലാക്കുന്നവരും വിമര്‍ശിക്കുന്നവരും ഇവിടെയുമുണ്ട് . FC