മരണവുമായി ബന്ധപ്പെട്ട് സിനിമക്ക് വേണ്ടി തലമൊട്ടയടിച്ച് നടന് ജഗദീഷ്.. മൊട്ടയടിച്ചപ്പോ മരിച്ച ആളതാ ജീവനോടെ…
ഫാമിലി എന്ന ചിത്രത്തിലെ രസകരമായ സീനിന് വേണ്ടിയാണു ജീവിതത്തില്‍ ആദ്യമായി നടന് ജഗദീഷ് തലമൊട്ടയടിച്ചത്, താരം പറയുന്നത്, ‘ജീവിതത്തില്‍ ആദ്യമായാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. ആ ഭാഗ്യം എനിക്ക് തന്നിരിക്കുകയാണ് സംവിധായകന് നിതീഷ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷമേയുള്ളൂ. അഭിമാനമേയുള്ളു അതില്‍ ചതിച്ച് വേറെ രീതിയിലുള്ള പ്രോസ്തെറ്റിക് മേക്കപ്പോ വിഗ്ഗോ ഒക്കെ വച്ചുകഴിഞ്ഞാല്‍ റിയാലിറ്റി കിട്ടില്ല.
” ജഗദീഷ് പറഞ്ഞു. അതേസമയം ഇതെല്ലം വെറുതെ പറയുകയാണെന്നും അദ്ദേഹം മാറിയിരുന്നു പൊട്ടി കരയുന്നത് താന്‍ കണ്ടതാണെന്നും നടി മഞ്ജു പിള്ള തമാശരൂപേണ പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സൗന്ദര്യമുള്ളവര്‍ക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാവൂ എന്ന് ജഗദീഷ് തിരിച്ച് മറുപടിയായി പറയുന്നു. ‘ഫാലിമി’ ബേസില്‍ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് കാര്‍ക്കശ്യക്കാരനായ അച്ഛന്റെ വേഷത്തിലായിരുന്നു ജഗദീഷ് പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ സിനിമയില്‍ യഥാര്‍ത്ഥത്തില്‍ മൊട്ടയടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്. FC