നടന് പ്രഭാസിന്റ വിവാഹം തിരുപ്പതിയില്‍ കൈയ്യടിയോടെ സ്വീകരിച്ച് ആരാധകര്‍.. വധു ഇവരാണോ….
ബാഹുബലി കഴിഞ്ഞതുമുതല്‍ 43 കാരനായ പ്രഭാസിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് ആരാധകര്‍ അതിനൊരു അറുതിവരുമെന്നാണ് താരം തന്നെ പറയുന്നത്, രണ്ട് ദിവസം മുമ്പ് തിരുപ്പതിയില്‍ ആദിപുരുഷ് സിനിമയുടെ പ്രീ റിലീസ് ലോഞ്ച് നടന്നിരുന്നു. ഈ ചടങ്ങിനിടെ സദസ്സില്‍ നിന്നും വിവാഹത്തേക്കുറിച്ചുള്ള ചോദ്യമുയര്‍ന്നു. ഇതിനുള്ള മറുപടി ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തിരുപ്പതിയില്‍ വെച്ചായിരിക്കും തന്റെ വിവാഹമെന്നാണ് താരം പറഞ്ഞത്. ഈ ഉത്തരം ആര്‍പ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്. നേരത്തേ ആദിപുരുഷിലെ നായിക കൃതി സനോണുമായി പ്രഭാസ് പ്രണയത്തിലാണെന്ന് അഭ്യൂഹം പരന്നിരുന്നു. കൃതിയെ സാക്ഷിയാക്കിയാണ് തിരുപ്പതിയില്‍ വെച്ച് തന്റെ വിവാഹത്തേക്കുറിച്ചുള്ള നിര്‍ണായക വിവരം പ്രഭാസ് പുറത്തുവിട്ടത്. വിവാഹവേദി പറഞ്ഞെങ്കിലും വധുവാരാണെന്ന് അറിയാന്‍ ആരാധകര്‍ ഇനിയും കാത്തിരിക്കണം. FC