സീരിയല്‍ നടി സുചന്ദ്ര വാഹനാപകടത്തില്‍ മരണപ്പെട്ടു, ബൈക്കും ബൈക്കും കൂട്ടിയിടിച്ചാണ് മരണം….
പ്രതീക്ഷിക്കാത്ത മരണം സന്തോഷത്തോടെ ഷൂട്ട് കഴിഞ്ഞു എല്ലാവരോടും യാത്രപറഞ്ഞ് മടങ്ങിയതാണ് എന്നാല്‍ സെറ്റ് പിന്നെ കേട്ടത് മരണ വാര്‍ത്തയാണ്, ബംഗാളി ടെലിവിഷന്‍ നടി സുചന്ദ്ര ദാസ് ഗുപ്ത വാഹനാപകടത്തില്‍ മരിച്ചു.
ഷൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വെച്ചായിരുന്നു അപകടം. ബൈക്ക് ടാക്സിയില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. എതിര്‍ദിശയില്‍ വന്ന മറ്റൊരു ബൈക്കുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ നടി റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതേസമയം എതിര്‍ദിശയില്‍ വന്ന ട്രക്ക് നടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരങ്ങള്‍.
ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും 29-കാരിയായ നടി സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. നടി സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സീരിയലുകളില്‍ സഹനടിയായി ശ്രദ്ധേയയാണ് സുചന്ദ്ര.’ഗൗരി എലോ’യാണ് പ്രധാന സീരിയല്‍. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബംഗാളി ടെലിവിഷന്‍ ഇന്‍ഡസ്ട്രി. ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഞങ്ങളും FC