യുവ നടന് അക്ഷത് തൂങ്ങി മരിച്ചു.സിനിമക്ക് കനത്ത നഷ്ടം-പ്രണയം തന്നെ.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ ആടി ഉലഞ്ഞ് നില്ക്കുന്ന ബോളിവുഡ് സിനിമക്ക് വീണ്ടും ഞെട്ടല്‍ സമ്മാനിച്ചു കൊണ്ട് ഒരു യുവ നടന് കൂടി തൂങ്ങി മരിച്ചു.
അക്ഷത് ഉല്ക്കര്ഷിനെയാണ് മുംബൈയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സുശാന്തിനെ പോലെ ബീഹാറില്‍ നിന്നാണ് അക്ഷതും സിനിമാമോഹവുമായി മുംബൈക്ക് വണ്ടി കയറിയത്.സ്വകാര്യ കമ്പനിയില്‍ ജോലിക്ക് കയറി അഭിനയത്തിലേക്ക് കടക്കുകയായിരുന്നു.
സ്നേഹ ചൗഹാന് എന്ന യുവതിയുമായി അക്ഷത് പ്രണയത്തിലായിരുന്നു എന്നും അവള്‍ക്കൊപ്പമാണ്
താമസിച്ചിരുന്നതുമത്രേ.മുംബൈ അന്ധേരിയിലെ
താമസ സ്ഥലത്ത് നിന്ന് അക്ഷിത് അച്ഛനെ വിളിച്ചിരുന്നു.എന്നാല്‍ അവര്‍ ഒരു ടി.വി. ഷോ കാണുകയായിരുന്നതിനാല്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് അച്ഛന് ഫോണ്‍ കട്ടാക്കി.പിന്നെ തിരിച്ച് വിളിച്ചെങ്കിലും അക്ഷത് ഫോണെടുത്തില്ല.മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും മകന്റെ വിളി എത്താത്തതില്‍ ആശങ്കയിലായ
അച്ഛനെ സ്നേഹ വിളിച്ചു പറഞ്ഞുവത്രേ അക്ഷത്
മരിച്ചു എന്ന്.
ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ കഴിയാതെ തളര്‍ന്ന അച്ഛനും അമ്മയും പോലീസില്‍ പരാതി നല്കി.തന്റെ മകനെ ചതിച്ചതാണെന്നും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കണമെന്നും പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
എന്നാല്‍ മുംബൈ പോലീസില്‍ കുടുംബത്തിന് വിശ്വാസമില്ലെന്നും ബീഹാര്‍ പോലീസില്‍ പരാതി കൊടുക്കുമെന്നും കുടുംബം പറയുന്നു.അക്ഷതിന് ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.