ഇത് നടി മീനയാണ് ഒരു ലൊക്കേഷനിലേക്ക് അഭിനയിക്കാന്‍ പോകുന്നു.-
ആദ്യം ഒന്നമ്പരന്നെങ്കിലും മീന തന്നെ കാര്യം പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.അത്തരത്തിലൊരു വേഷഭൂഷാധികളോടെ മീനയെ ആരും പ്രതീക്ഷിച്ചിരുന്നില്ല.ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനിലേക്ക് പുറപ്പെട്ടതാണ് മീന.
പി.പി.ഇ കിറ്റ് ധരിച്ച് ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ വന്നിറങ്ങിയതിന് ശേഷം പി.പി.ഇ കിറ്റ് ധരിച്ചുള്ള യാത്രയുടെ അനുഭവം ആരാധകര്‍ക്കായി ഷെയര്‍ ചെയ്യുന്നതിങ്ങനെ.സ്പേസിലേക്കുള്ള യാത്രക്ക് തയ്യാറെടുക്കുന്ന ആളെപോലെയാകും എന്നെ കാണുമ്പോള്‍ തോന്നുക.
എന്നാല്‍ യുദ്ധത്തിന് പോകുന്നത് പോലെ യാണ് എനിക്ക് തോന്നുന്നത്.7 മാസത്തിന് ശേഷമുള്ള യാത്ര.
ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.എന്നെ പോലെ വേഷം ധരിച്ച അധികം ആളെ കാണാത്തതും എന്നെ അത്ഭുതപ്പെടുത്തുന്നു.
ധരിച്ചതില്‍ ഏറ്റവും സുഖകരമല്ലാത്ത വേഷമാണിത്.
ചൂടും ഭാരവും കൂടുതല്‍.കാലാവസ്ഥ എത്ര നല്ലതാണെങ്കിലും വിയര്‍ത്ത് കുളിക്കും.മുഖം പോലും ഒന്ന് തുടയ്ക്കാന്‍ കഴിയാത്ത അവസ്ഥ.രാവും പകലും ഈ പി.പി.ഇ കിറ്റ ധരിച്ച് ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എന്റെ ബിഗ് സല്യൂട്ട്.
ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്പോഴും ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായ് കരുതല്‍ തരുന്നു.നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ട് നടക്കുന്നത്.
ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഫിലീം കോര്‍ട്ട്.