സാരിയുടുത്താല്‍ വയറുകാണും ഷോര്ട്സിട്ടാല് കാല്തുടയും-നടി അപര്‍ണ ബാലമുരളി.
മഹേഷിന്റെ പ്രതികാരത്തില്‍ വിശന്ന് ഓടി വന്ന് അമ്മയോട് വഴക്കടിച്ച് ചക്കപ്പഴം തിന്നുന്ന ആ കുരുത്തം കെട്ട നിഷ്കളങ്കയായ പെണ്‍കുട്ടിയല്ല ഇന്ന് അപര്‍ണ ബാലമുരളി.
അവര്‍ പോയിരിക്കുന്നു തെന്നിന്ത്യയിലെ മായാലോകത്തേക്ക്.അതും സൂര്യയുടെ നായികയായി.സുരര്‍ പേട്ടെ എന്ന ചിത്രത്തിലാണ് സൂര്യക്കൊപ്പം അഭിനയിച്ചത്.ഏത് നടിയും കൊതിക്കുന്ന വേഷം.എന്തായാലും അതിന്റെ അഹങ്കാരമൊന്നും അപര്ണക്കില്ല.
വിവാദങ്ങളെല്ലാം അടങ്ങി ഒതുങ്ങിയ ഒരു കഥ കുത്തിപ്പൊക്കിയാണ് അപര്‍ണ ഇത്തവണ എത്തിയിരിക്കുന്നത്.വൈകി പോയി എന്നാലും അവര്‍ക്ക് തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കാതിരിക്കാന് കഴിയില്ലല്ലൊ.
18ാം ജന്മദിനത്തില് നടി അനശ്വര രാജന് ഷോര്‍ട്സ് ഇട്ട് നില്ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു.സൈബര്‍ ഞരമ്പന് കുറച്ചുകൂടി തടിച്ചിട്ടുമതിയായിരുന്നു ഈ ഡ്രസ്സ് എന്ന് മറുപടിയായി കൊടുത്തു.
വിവരമറിഞ്ഞ അന്ന് തന്നെ കട്ട സപ്പോര്‍ട്ടുമായി ഒത്തിരി നടികള്‍ ഇറക്കം കുറഞ്ഞ കാല്കാണിക്കല് വസ്ത്രം ധരിച്ച് ചടങ്ങ് കൊഴുപ്പിച്ചു.
അന്ന് തിരക്കിലായ അപര്‍ണ ഇന്ന് വന്നത് സാരിയുടുക്കുകയാണെങ്കില് വയറ് കാണില്ലെ? പരമ്പരാഗത
വസ്ത്രമാണ് സാരി.പക്ഷെ അതുടുക്കുമ്പോള്‍ എന്തെല്ലാം കാണുന്നു.ഷോര്‍ട്സ് ധരിക്കുമ്പോള്‍ കാലല്ലെ കാണുന്നുള്ളൂ എന്നും അപര്‍ണ ചോദിക്കുന്നു. കൂടാതെ ഒരാള്‍ എന്ത് ധരിക്കണമെന്നത് അവരുടെ അവകാശമാക്കി വിട്ട് നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു.
അതെ ഇഷ്ടമുള്ളത് അവര്‍ ധരിക്കട്ടെ.നിങ്ങള്ക്കിഷ്ടമില്ലാത്തത് അവര്‍ ധരിച്ച വസ്ത്രത്തിന് പുറത്തുണ്ടെങ്കില്‍ കണ്ണടക്കുക.അല്ലാതെ അത് മതിവരുവോളം കണ്ട് അഭിപ്രായം പറയണ്ട.
ഫിലീം കോര്‍ട്ട്.