നടി പൂര്‍ണിമ ആനന്ദിനെ ഓര്‍മയില്ലേ.. താരം ഈ വില്ലന്റെ ഭാര്യയായത് എങ്ങിനെയെന്നറിയോ..
അതിര്‍ത്തി കടന്നെത്തി മലയാളി ആരാധകരെ സ്വന്തമാക്കിയ നടന് ആനന്ദ് ഭാരതിയുടെ ഭാര്യയാണ് മലയാളത്തിലെ സിനിമ സീരിയല്‍ നടിയായിരുന്ന പൂര്‍ണിമ.. ആനന്ദിനെ വിവാഹം കഴിച്ചതോടെ പേര് പൂര്‍ണിമ ആനന്ദ് എന്നായി.. വിവാഹശേഷം അഭിനയിക്കാതെ കുടുംബത്തെ നോക്കികഴിയുകയാണ് പൂര്‍ണിമ ഇവര്‍ക്ക് രണ്ടു മക്കളാണ്.. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ആനന്ദ് ഭാരതി. വില്ലനായി മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്.
ഹൈദരാബാദിലാണ് താരത്തിന്റെ ജനനം, തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നഡയിലുമടക്കം ഒത്തിരി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. പൂര്‍ണിമയ്ക്കൊപ്പം അഭിനയിക്കുന്നതിനിടയിലാണ് പ്രണയം തോന്നിയതും ആ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആനന്ദ് പറയുന്നു. തമിഴില്‍ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി ഒരുമിച്ച് അഭിനയിച്ചിരുന്നു. ഞാനാണ് അന്ന് ആദ്യം ഷൂട്ടിനെത്തിയത്. ആദ്യം കണ്ടപ്പോഴേ പ്രണയം തോന്നി അത് തുറന്ന് പറഞ്ഞപ്പോള്‍ അവരും തിരിച്ചെന്നെ സ്നേഹിക്കുന്നതായി പറഞ്ഞു..
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയിക്കാന്‍ തുടങ്ങി അവള്. ഇടയ്ക്ക് ഞങ്ങള്‍ റസ്റ്റോറന്റ് തുടങ്ങിയിരുന്നു. അഭിനയം നിര്‍ത്തി അവിടത്തെ കാര്യങ്ങളെല്ലാം നോക്കിയത് അവളായിരുന്നു. ഞാന്‍ ഷെഫാണ്. കുക്കിങ് ഒരുപാട് ഇഷ്ടമാണ്. കുക്കിങ് എന്റെ പാഷനാണെന്നും ആനന്ദ് പറയുന്നു. താരദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നു. FC