കരയുകയാണ് സിനിയിലെ എല്ലാവരും ആരും പ്രതീക്ഷിച്ചില്ല ഹനീഫിന്റെ മരണം.. ആശുപതിയില്വെച്ചാണ് സംഭവിച്ചത് …
പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫിന്റെ വിയോഗത്തില്‍ അനുശോചനവുമായി സിനിമാലോകം. മേജര്‍ രവി, ദിലീപ്, കലാഭവന്‍ റഹ്മാന്, ടിനി ടോം തുടങ്ങി നിരവധി കലാകാരന്മാര് അനുശോചനം അറിയിച്ചു. വര്‍ഷങ്ങളുടെ സൗഹൃദമായിരുന്നു ഹനീഫുമായി ഉണ്ടായിരുന്നതെന്ന് നടനും മിമിക്രി താരവുമായ കലാഭവന്‍ റഹ്മാന് മാതൃഭൂമിയോട് പറഞ്ഞു. ‘വര്‍ഷങ്ങളുടെ സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍. കലാഭവനില്‍ മിമിക്സ് പരേഡ് കളിക്കുന്ന കാലം മുതലുള്ള പരിചയമാണ്. കൊച്ചിയില്‍ വെച്ചാണ് ആദ്യമായി ഹനീഫിനെ കാണുന്നത്. സൈനുദ്ദീനാണ് ഹനീഫിനെ എനിക്ക് പരിചയപ്പെടുത്തുന്നത്.
സിനിമയിലൂടെയും സ്റ്റേജിലൂടെയും അല്ലാതെയുമൊക്കെയായി വര്‍ഷങ്ങളുടെ അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍ ഒരാഴ്ച മുന്‍പ് ഹനീഫ് എനിക്ക് മെസേജ് അയച്ചിരുന്നു. ആശുപത്രിയിലാണെന്നും ചുമ വന്ന് കൂടി ചെസ്റ്റ് ഇന്ഫെക്ഷന് ആയെന്നും പറഞ്ഞു. രണ്ട് ദിവസം മുന്‍പ് വിളിച്ചപ്പോള്‍ മോളാണ് ഫോണ്‍ എടുത്തത്. സംസാരിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും ഇപ്പോള്‍ ആശ്വാസമുണ്ടെന്നുമാണ് അറിയാനായത്’, കലാഭവന്‍ റഹ്മാന് പറഞ്ഞു. ‘ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കുകയും, ഒരു സഹോദരനെപ്പോലെ സ്നേഹബന്ധങ്ങള്‍ ഉണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്,
അപ്രതീക്ഷിതമാണ് ഈ വിയോഗം, പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട’, ദിലീപ് കുറിച്ചു. എന്റെ പൊന്നു സഹോദരന് ആയിരം പ്രണാമങ്ങള്‍. അകാലത്തിലുള്ള ഈ യാത്ര വേണ്ടായിരുന്നു എന്റെ പൊന്നു സഹോദരാ. വേദനയോടെ ഈ പട്ടാളക്കാരന്റെ സല്യൂട്ട് സ്വീകരിച്ചാലും. പ്രണാമം’, മേജര്‍ രവി കുറിച്ചു.
ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹനീഫിന്റെ അന്ത്യം. നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅന്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
‘ചെപ്പ് കിലുക്കണ ചങ്ങാതി’യാണ് ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം. FC