നടന് ആന്റണി വര്‍ഗ്ഗീസിന്റെ വീട്ടിലും കല്ല്യാണം – താരസംഘമം സന്തോഷം.
അങ്കമാലി ഡയറീസിലൂടെ പിറവിയെടുത്ത താരമാണ് ആന്റണി വര്‍ഗ്ഗീസ്.ഏറ്റവും കൂടുതല്‍ താരങ്ങള്‍ മലയാള സിനിമയിലെത്തിയ രണ്ട് ചിത്രങ്ങളാണ് മലര്‍വാടി ആട്സ് ക്ലബും അതിന് ശേഷം
ഇറങ്ങിയ അങ്കമാലി ഡയറീസും രണ്ട് ചിത്രങ്ങളിലൂടെയും അവതാര പിറവിയെടുത്ത താരങ്ങള്‍ മലയാള സിനിമ അടക്കിവാഴുന്നതാണ് പിന്നെ കണ്ടത്.അങ്കമാലീഡയറീസിലൂടെ എത്തിയ ആന്റണിയും മലയാളത്തില്‍ താരമായി.അങ്കമാലിക്ക് ശേഷം സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ ജെല്ലിക്കെട്ട് എന്ന ചിത്രങ്ങളിലും ഇറങ്ങാനിരിക്കുന്ന ആമപ്പറമ്പില്‍ വേള്‍ഡ് കപ്പ്,അജഗജാന്തരം എന്ന സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.
താരത്തിന്റെ കുടുംബത്തില്‍ നടന്ന ഒരു വിവാഹത്തിന്റെ വാര്‍ത്തയാണ് വൈറലായിരിക്കുന്നത്.ആന്റണിയുടെ കുഞ്ഞുപെങ്ങള്‍ അഞ്ജലിയുടെ വിവാഹമായിരുന്നു ഇന്നലെ അഞ്ജലിയെ മിന്നു ചാര്‍ത്തി വരിച്ചിരിക്കുന്നത് എളവൂര്‍ സ്വദേശി ജിപ്സനാണ്.എളവൂരിലെ സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ചായിരുന്നു മിന്നുകെട്ട്. ചടങ്ങിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്തി.സഹോദരിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ആന്റണി കുറിച്ചതിങ്ങനെ.
ഞങ്ങളുടെ കുടുംബം വലുതായി ഡാര്‍ലിങ്.സഹോദരിക്ക് എല്ലാ
സന്തോഷവും സ്നേഹവും ആശംസിക്കുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.ഒപ്പം പെങ്ങള് അഞ്ജലിയുടെയും അളിയന് ജിപ്സന്റെയും ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.ജിപ്സന്
അഞ്ജലി മനസ്സമ്മത ചടങ്ങ് ജനുവരി 16ന് കരയാം പറമ്പ് സെന്റ്
ജോസഫ് പള്ളിയില്‍ വെച്ചായിരുന്നു.അന്ന് ടൊവിനോ.നിവിന്‍,ജയസൂര്യ, അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍,കിച്ചുടെലസ്,ധ്രുവ്,സാബുമോന്,തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു ഇരുവരെയും അനുഗ്രഹിക്കാന്‍.നവ ദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.